സമൂഹമാധ്യമങ്ങളിൽ സജീവമായ റോബിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. റോബിനുമായി റിലേഷനിലായ ശേഷം അച്ഛന് സംഭവിച്ച രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് ആരതി പൊടി. തങ്ങളുടെ പ്രണയം പരസ്യമായ ശേഷം അച്ഛനെ ഫോൺ വിളിച്ച് പലരും കരഞ്ഞുവെന്നാണ് ആരതി പൊടി പറയുന്നത്. തുടക്കത്തിൽ സംഭവം അച്ഛനും കത്തിയില്ലെന്നും താനാണ് അവർക്ക് സംഭവങ്ങൾ വിശദീകരിച്ച് കൊടുത്തതെന്നും ആരതി പൊടി പറയുന്നു. ബിഗ് ബോസ് നടക്കുന്ന സമയത്ത് ഞാൻ ഹൈദരാബാദിൽ ഷൂട്ടിങിലാണ്. അതുകൊണ്ട് തന്നെ എപ്പിസോഡുകളൊന്നും തന്നെ കാണാൻ പറ്റിയിരുന്നില്ല. അതുകഴിഞ്ഞ് നാട്ടിൽ വന്നപ്പോൾ ഞാൻ ബി ഗ് ബോസ് കണ്ടിട്ടുണ്ടെങ്കിൽ തന്നെ അതിന് കാരണം റോബിൻ ചേട്ടനാണ്. എന്റെ ഫ്രണ്ട്സ് പോലും ബി ഗ് ബോസ് കാണുന്നവരല്ല. റോബിൻ ചേട്ടൻ ഹൗസിൽ നിന്നും ഇറങ്ങിയ ശേഷം ഒരുപാട് ആളുകൾ കരയുകയൊക്കെ ചെയ്തിരുന്നു. ഒരുപാട് ആളുകൾ റോബിൻ ചേട്ടനെ ഇഷ്ടപ്പെടാനും തുടങ്ങി. ഇതൊക്കെ നടക്കുന്നുവെന്ന് അറിഞ്ഞപ്പോൾ എന്താ സംഭവം എന്ന് അറിയാനാണ് ഞങ്ങൾ വീഡിയോസ് നോക്കിയത്. റോബിൻ ചേട്ടൻ കാരണമാണ് ഇത്തവണത്തെ സീസൺ എല്ലാവരും കണ്ടത്.”അതാണ് റിയാലിറ്റി. എന്റെ വീട്ടിൽ ആരും ബി ഗ് ബോസ് കണ്ടിരുന്നില്ല. ഞാനും ചേട്ടനും റിലേഷനിലായ ശേഷം എന്റെ അച്ഛന് ഒരുപാട് ഫോൺ കോളുകൾ വന്നിരുന്നു. എല്ലാവരും വിളിച്ച് കരയുകയായിരുന്നു.
അച്ഛന് എന്താ സംഭവം എന്തിനാണ് ആളുകൾ കരയുന്നത് എന്നൊന്നും മനസിലായില്ല. ഞാനാണ് പിന്നെ അച്ഛന് കാര്യങ്ങൾ വീഡിയോയൊക്കെ കാണിച്ച് കൊടുത്ത് മനസിലാക്കിപ്പിച്ചത്. ടോമേട്ടനാണ് ഇന്റർവ്യൂവിന് എന്നെ കൂട്ടികൊണ്ടുപോയത്.”ഒരു ഫോട്ടോ എടുക്കുക എന്നത് മാത്രമായിരുന്നു അന്ന് ഞാൻ ഉദ്ദേശിച്ചത്. പ്രണയാഭ്യർഥന നടത്തിയപ്പോൾ ആരതിയും തന്നോട് സമയം ചോദിച്ചിരുന്നുവെന്ന് റോബിൻ പറഞ്ഞു. ‘ആരതിയും എന്നോട് സമയം ചോദിച്ചിരുന്നു പക്ഷെ അത് ഇഷ്ടമാണോ അല്ലയോ എന്ന് പറയാനല്ല വിവാഹത്തിന് മുമ്പ് കുറച്ച് സമയം വേണമെന്നാണ്.’‘ആരതിക്ക് സെറ്റിൽഡ് ആകണമെന്ന് നിർബന്ധമായിരുന്നു. ആ ആവശ്യം ന്യായമാണെന്ന് എനിക്കും തോന്നിയിരുന്നു. റോബിൻ പറഞ്ഞു. ഇഷ്ടമാണോ അല്ലയോ എന്ന് പറയാൻ വേണ്ടി മാത്രം ദിൽഷ ഒരുപാട് സമയം ചോദിച്ചിരുന്നുവെന്നും അത്രയും നാൾ വെയിറ്റ് ചെയ്തിട്ട് നിരാശപ്പെടാൻ കഴിയാത്തത് കൊണ്ടാണ് ദിൽഷയോടുള്ള പ്രണയം ഉപേക്ഷിച്ചതെന്ന് മുമ്പൊരിക്കൽ റോബിൻ പറഞ്ഞിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപാണ് താൻ വിവാഹിതനാകാൻ പോകുകയാണെന്നും ആരതി പൊടിയാണ് വധുവെന്നും റോബിൻ അറിയിച്ചത്. വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്. ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം സിനിമയിൽ നിന്നുൾപ്പെടെ നിരവധി അവസരങ്ങളാണ് എത്തിയത്. നിരവധി ഉദ്ഘാടനങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ റോബിനെ തേടിയെത്തിയിരുന്നു. പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമയിൽ എത്തുന്നത്.