തലയുടെ ആറാട്ട് ആഘോഷിച്ച് സോഷ്യൽ മീഡിയയും!

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. വിഷു ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്. പ്രേക്ഷകര്‍ ഏറെ കാത്തിരുന്നെത്തിയ വിഷു കൈനീട്ടമായതിനാല്‍ ഇന്നലെ തന്നെ യൂട്യൂബ് ട്രെന്റിങ്ങില്‍ ടീസര്‍ ഒന്നാം സ്ഥാനത്തെത്തി. ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണി കൃഷ്ണനും ഇക്കാര്യത്തില്‍ നന്ദി അറിയിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ചിത്രമൊരു മാസ് എന്‍റര്‍ടെയ്നര്‍ ആണെന്ന് വ്യക്തമാക്കുന്നതാണ് ടീസര്‍. മോഹന്‍ലാലിന്‍റെ ആക്ഷന്‍ രംഗങ്ങളാൽ സമ്പന്നമാണ് എന്ന് ആദ്യകാഴ്ചയിൽ തന്നെ ടീസർ വ്യക്തമാക്കുന്നു. ലോക്ക്ഡൗണിനു ശേഷം മലയാളത്തില്‍ വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ആദ്യ ചിത്രവുമാണ് ഇത്.’നെയ്യാറ്റിന്‍കര ഗോപന്‍’ ആയാണ് മോഹന്‍ലാല്‍ ‘ആറാട്ടി’ല്‍ എത്തുന്നത്.

തന്റെ സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ കഥ. ഇട്ടിമാണിക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രവുമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമാണ്‌ ആറാട്ട് എന്ന് തിരക്കഥയൊരുക്കിയ ഉദയകൃഷ്‍ണ മുൻപ് പറഞ്ഞിരുന്നു.

Related posts