ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾക്ക് ഒരുപാട് മക്കളുണ്ട്! വ്യാജവാർത്തകളിൽ പ്രതികരിച്ച് അപ്സര!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ അപ്സര രത്നാകരൻ. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അപ്സരയും സംവിധായകൻ ആൽബി ഫ്രാൻസിസും കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതരായത്. ഇതിനിടയിൽ അപ്സര ആദ്യം വിവാഹം കഴിച്ചിരുന്നെന്നും അതിൽ ഒരു മകൻ ഉണ്ടെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇത്തരം വ്യാജവാർത്തകൾ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും പ്രതികരണവുമായെത്തിയിരുന്നു. അപ്സരയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

വിവാഹ വിരുന്നിനിടയിലെ ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് അപ്‌സര. അതീവ സന്തോഷത്തോടെ കുറേ കുഞ്ഞുങ്ങളേയും ചേർത്തുപിടിച്ച് നിൽക്കുന്ന ഫോട്ടോയായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഒന്നല്ല രണ്ടല്ല മൂന്നല്ല ഞങ്ങൾക്ക് ഒരുപാട് മക്കളുണ്ട്. പ്രിയപ്പെട്ട ഓൺലൈൻ മീഡിയാസ് ശ്രദ്ധിക്കുമല്ലോ എന്നായിരുന്നു ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. താലികെട്ടാൻ നേരം കുട്ടികളെ വേദിയിൽ കൊണ്ടുവന്നു. കുട്ടി പൊട്ടിക്കരഞ്ഞു. അതൊന്നും ശ്രദ്ധിക്കാതെ അപ്‌സര സന്തോഷവതിയായി നിൽക്കുന്നു, ഒരമ്മയ്ക്ക് എങ്ങനെയാണ് ഇത് സാധിക്കുക എന്നൊക്കെയായിരുന്നു എഴുതിവിട്ടത്. മാനസികമായി ഇത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു.

ചോറ്റാനിക്കരയിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും വിവാഹത്തിൽ പങ്കെടുത്തു. രണ്ടു വർഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹം. അപ്സര മുഖ്യ വേഷത്തിലെത്തിയ ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിന്റെ സംവിധായകൻ ആൽബി ആയിരുന്നു. ഈ സീരിയലിലെ പ്രകടനത്തിന് അപ്സരയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ അപ്സര 8 വർഷമായി അഭിനയരംഗത്തുണ്ട്. 22 ലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സാന്ത്വനത്തിന് പുറമെ പൗർണമിതിങ്കൾ പരമ്പരയുടെയും ഭാഗമാണ് അപ്‌സര. മികച്ച മോഡൽ കൂടി ആണ് അപ്സര. ആൽബി തൃശൂർ സ്വദേശിയാണ്. പത്തുവർഷമായി ടെലിവിഷൻ രംഗത്ത് സജീവമാണ്. നിരവധി ഷോകളുടെ സംവിധായകനായ ആൽബി അവതാരകനായും ശ്രദ്ധ നേടിയിരുന്നു.

Related posts