സ്‌ക്രീനിൽ കാണുന്നതിനെക്കാളും തടി കൂടുതൽ തോന്നുന്ന ശരീരപ്രകൃതമാണ് തന്റേത് ! അപ്സര പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ അപ്സര രത്നാകരൻ. സാന്ത്വനം, പൗർണ്ണമിതിങ്കൾ തുടങ്ങി നിരവധി പരമ്പരകളിലൂടെ താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറി. കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ ആൽബി ഫ്രാൻസിസിന്റെയും അപ്സരയുടെയും വിവാഹം. അപ്സര ആദ്യം വിവാഹം കഴിച്ചിരുന്നെന്നും അതിൽ ഒരു മകൻ ഉണ്ടെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും പ്രതികരണവുമായെത്തിയിരുന്നു.

സ്‌ക്രീനിൽ കാണുന്നതിനെക്കാളും തടി കൂടുതൽ തോന്നുന്ന ശരീരപ്രകൃതമാണ് തന്റേത്. അത് മുൻനിർത്തിയാണ് പലരും എന്റെ പ്രായത്തെ കുറിച്ച് കണക്കാക്കുന്നത്. ചിലർ അതുമായി ബന്ധപ്പെടുത്തി മോശമായി കമന്റിടാറുമുണ്ട്. ഓരോരുത്തരുടെയും കാഴ്ചപാടുകളാണ് നെഗറ്റീവ് കമന്റുകളിൽ നിന്നും പ്രതിഫലിക്കുന്നത്. ഒരാളെ അഭിസംബോധന ചെയ്യുമ്പോഴും നമ്മൾ ശ്രദ്ധിക്കണം ചേട്ടാ, ചേച്ചീ എന്നൊക്കെ വിളിക്കുന്നത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല.

പൊതുവേ ഇത്തരം കാര്യങ്ങൾ അധികം മനസിലേക്ക് എടുക്കാത്ത ഒരാളാണ് ഞാൻ. ഒരാളുടെ കാഴ്ചയിലോ ഭംഗിയിലോ ആകാര വടിവോ മാനദണ്ഡമാക്കിയോ അല്ല വ്യക്തിത്വത്തെ അളക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം. ചില കാഴ്ചപ്പാടുകൾ മാറേണ്ടതാണ്. എങ്കിലും പെട്ടെന്ന് തന്നെ മാറണമെന്ന് നിർബന്ധം പിടിക്കാൻ സാധിക്കില്ല. മാറണമെന്ന് സ്വയം തോന്നുകയാണ് വേണ്ടത്. നെഗറ്റീവ് കാര്യങ്ങൾ അവഗണിച്ച് പോസിറ്റീവായി പോവുകയാണ് തന്റെ ശീലം എന്നും താരം പറയുന്നു.

Related posts