മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അപ്സര രത്നാകരൻ. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അപ്സരയും സംവിധായകൻ ആൽബി ഫ്രാൻസിസും ഈ അടുത്തായിരുന്നു നടന്നത്. വിവാഹ ദിവസം മുതൽ നിരവധി വിവാദങ്ങളും ഇരുവർക്കും കേൾക്കേണ്ടതായി വന്നു. അപ്സര മുൻപ് വിവാഹം ചെയ്തിരുന്നു, ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട് എന്നൊക്കെയായിരുന്നു അന്ന് പ്രചരിച്ച കഥകൾ. ഈ നുണക്കഥകൾ എല്ലാം തന്നെ പൊളിച്ചടുക്കി അപ്സരയും ആൽബിയും എത്തിയിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യൽ മീഡിയകളിൽ അപ്‌സരയും ആൽബിയും സജീവമാണ്. പങ്കുവെയ്ക്കുന്ന വിശേഷങ്ങളും മറ്റും ഇപ്പോളും വളച്ചൊടിച്ച് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിനൊക്കെ അപ്‌സരയും ആൽബിയും മറുപടി നൽകാറുണ്ട്.
ഇപ്പോളിതാ ഇവരുടെ ഒന്നാം വിവാഹ വാർഷിക വീഡിയോയാണ് ശ്രദ്ധ നേടുന്നത് ഷൂട്ടിങ്ങ് നടക്കുന്നുണ്ടെങ്കിലും ഞാനെന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷത്തിലൂടെയാണ് കടന്ന് പോവുന്നത്. അതുകൊണ്ട് എന്റെ ഭാര്യയെ കെട്ടിപ്പിടിച്ച് കൊണ്ട് നിന്നാൽ എന്താണ് കുഴപ്പമെന്ന്’, ആൽബി ചോദിക്കുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ച് വളരെ പെട്ടെന്നാണ് ദിവസങ്ങൾ പോയത്. കല്യാണം കഴിഞ്ഞിട്ട് ഒന്നോ രണ്ടോ മാസം ആയിട്ടേയുള്ളു എന്ന ഫീലിങ്‌സാണ് ഞങ്ങൾക്കുള്ളത്. എന്തായാലും ഞങ്ങളുടെ ഗംഭീരമായ യുദ്ധം ഒരു വർഷം പൂർത്തിയാക്കാൻ സാധിച്ചു. ജീവിതത്തിൽ ഒരിക്കലും വിവാഹമേ കഴിക്കേണ്ടെന്ന് കരുതിയിരുന്ന ആളായിരുന്നു ഞാൻ. അവിടെ നിന്നാണ് അപ്‌സരയെ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചത്. ചെറിയ പിണക്കങ്ങളും വഴക്കും ഉണ്ടായിട്ടുണ്ടെങ്കിലും നല്ല സന്തോഷത്തോടെയാണ് മുന്നോട്ട് പോവുന്നത്. ഇനിയും അങ്ങനെയായിരിക്കുമെന്ന് ആൽബി പറഞ്ഞു. ഇത്തവണ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി ഭൂമിയിലുള്ള ഏറ്റവും റിയൽ സ്റ്റാഴ്‌സിന്റെ കൂടെയാണ് ആഘോഷിക്കുന്നതെന്ന് അപ്‌സര പറയുന്നു.
വീട്ടിൽ നിന്നും അമ്മയുണ്ടാക്കിയ സദ്യ കഴിച്ചാണ് ആൽബിയും അപ്‌സരയും ആനിവേഴ്‌സറി ആഘോഷം തുടങ്ങുന്നത്. പിന്നീട് താരങ്ങൾ ഒരു ബാലഭവനിലേക്കാണ് പോയത്. അവിടെയുള്ള കുട്ടികളുടെ കൂടെ കേക്ക് മുറിച്ചും മറ്റുമൊക്കെ വിവാഹവാർഷികം ആഘോഷിക്കുകയാണ് താരദമ്പതിമാർ ചെയ്തിരിക്കുന്നത്. നിരവധി സീരിയലുകകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ അപ്‌സര പ്രേക്ഷക ശ്രദ്ധ നേടിയിരിയ്ക്കുന്നത് ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലൂടെയാണ്. സാന്ത്വനത്തിലെ ജയന്തി എന്ന കഥാപാത്രത്തിന് ഏഷ്യനെറ്റിന്റെ പുരസ്‌കാരവും അപ്‌സര നേടിയിട്ടുണ്ട്. ഒരു ചാനൽ പ്രോഗ്രാം ഡയറക്ടറാണ് അൽബിൻ ഫ്രാൻസിസ്. ചാനലിൽ ഒരു ഷോ ചെയ്തതിലൂടെയാണ് അപ്സര രത്നാകരനും ആൽബിനും തമ്മിൽ സൗഹൃദത്തിലായത്. വ്യത്യസ്ത മതത്തിൽപെട്ടവരാണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടക്കുകയും ചെയ്തു.