അപ്സരയുടെയും ആൽബിയുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തി!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ അപ്സര രത്നാകരൻ. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രമായാണ് താരം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അപ്സരയും സംവിധായകൻ ആൽബി ഫ്രാൻസിസും ഈ അടുത്തായിരുന്നു നടന്നത്. വിവാഹ ദിവസം മുതൽ നിരവധി വിവാദങ്ങളും ഇരുവർക്കും കേൾക്കേണ്ടതായി വന്നു. അപ്സര മുൻപ് വിവാഹം ചെയ്തിരുന്നു, ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ട് എന്നൊക്കെയായിരുന്നു അന്ന് പ്രചരിച്ച കഥകൾ. ഈ നുണക്കഥകൾ എല്ലാം തന്നെ പൊളിച്ചടുക്കി അപ്സരയും ആൽബിയും എത്തിയിരുന്നു.

വിവാഹത്തിന് ശേഷവും സോഷ്യൽ മീഡിയകളിൽ അപ്‌സര സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും മറ്റും ഇപ്പോളും വളച്ചൊടിച്ച് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിനൊക്കെ അപ്‌സരയും ആൽബിയും മറുപടി നൽകാറുണ്ട്. ഇപ്പോൾ അപ്‌സരയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് വൈറലാകുന്നത്.

അങ്ങനെ ഞങ്ങൾക്കും കിട്ടി അതിയ അതിഥി എന്ന് പറഞ്ഞ് കൊണ്ട് ആണ് അപ്സര ഇൻസ്റ്റഗ്രാമിൽ ചില ഫോട്ടോകൾ പങ്കുവച്ചത്. ചിത്രത്തിൽ ഒരു കുഞ്ഞു പൂച്ചക്കുട്ടിയെയും പിടിച്ച് നിൽക്കുന്ന നടിയെയാണ് കാണുന്നത്. പൂച്ചകുഞ്ഞിനെയാണ് ജീവിതത്തിലെ പുതിയ അതിഥിയായി അപ്സര സ്വീകരിച്ചിരിയ്ക്കുന്നത്. എന്നാൽ അപ്‌സരയ്ക്ക് കുഞ്ഞുണ്ടാവാനുള്ള വേശേഷമായെന്ന് പറഞ്ഞ് ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഒരു ചാനൽ പ്രോഗ്രാം ഡയറക്ടറാണ് അൽബിൻ ഫ്രാൻസിസ്. ചാനലിൽ ഒരു ഷോ ചെയ്തതിലൂടെയാണ് അപ്സര രത്നാകരനും ആൽബിനും തമ്മിൽ സൗഹൃദത്തിലായത്. വ്യത്യസ്ത മതത്തിൽപെട്ടവരാണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടക്കുകയും ചെയ്തു.

Related posts