നായിക മേക്കപ്പില്ലാതെ നൈറ്റി ധരിച്ച് എപ്പിസോഡില്‍ പ്രത്യക്ഷപ്പെട്ടാല്‍! പ്രേക്ഷകരുടെ പ്രിയപ്പെട്ട മാനസി പറയുന്നു!

അപ്‌സര എന്ന ലിഡിയ പോള്‍ മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് . രാക്കുയില്‍ എന്ന പരമ്പരയില്‍ മാനസി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. തമിഴിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം എത്തുന്നത്. പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ട പരമ്പരയിലെ കഥാപാത്രത്തിന്റെ പേര് താരം സ്വീകരിച്ചു. അങ്ങനെയാണ് ലിഡിയ പോള്‍ ആരാധകരുടെ പ്രിയപ്പെട്ട അപ്‌സരയായി മാറിയത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാനസി എന്ന കഥാപാത്രത്തെ കുറിച്ചും സീരിയലുകള്‍ നേരിടുന്ന വിമര്‍ശനത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് അപ്‌സര.

അപ്‌സരയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഒരു അഭിനേത്രിയാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. താല്‍പര്യമില്ലാത്ത മേഖലയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോലും പോസ്റ്റ് ചെയ്യാന്‍ മടി കാണിച്ചിരുന്ന ഞാന്‍ ഇന്ന് സീരിയല്‍ നടിയാണ്. അഴകി, ബൊമ്മലാട്ടം, ഇളവരശി തുടങ്ങിയവയാണ് തുടക്കത്തില്‍ ചെയ്തിരുന്ന സീരിയലുകള്‍. എല്ലാ സീരിയലുകളിലും നായികയായിരുന്നു. ഈ സീരിയലുകളാണ് എന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. അഴകി ഹിറ്റായപ്പോഴാണ് സീരിയലിലെ കഥാപാത്രത്തിന്റെ പേര് ഈ രംഗത്തേക്കുള്ള പേരായി തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ബൊമ്മലാട്ടം സീരിയല്‍ ചെയ്തതോടെയാണ് നടിയാകണം കൂടുതല്‍ വേഷങ്ങള്‍ ചെയ്യണം എന്ന ആഗ്രഹം വന്നത്’. എഴുത്തുകാരിയാകുമെന്ന് ചിന്തിച്ചിരുന്നില്ല. സീരിയല്‍ സ്‌ക്രിപ്റ്റ് എഴുത്ത് ഒരു ഭാഗ്യ പരീക്ഷണമായിരുന്നു. അത് ഫലം കണ്ടതില്‍ സന്തോഷമുണ്ട്. തമിഴില്‍ അറിയപ്പെടുന്ന സീരിയല്‍ താരമാണെങ്കിലും സ്വന്തം മാതൃഭാഷയായ മലയാളത്തില്‍ സീരിയലുകള്‍ ചെയ്യണമെന്നത് ആഗ്രഹമായിരുന്നു. സ്വദേശം തൃശൂരാണ്. അങ്ങനെയിരിക്കെയാണ് രാക്കുയിലിലെ മാനസി എന്ന കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചത്. ‘മലയാളത്തില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു. ബോള്‍ഡായിട്ടുള്ളതോ നെഗറ്റീവ് ഷേഡുള്ളതോ ആയ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. കരച്ചില്‍ നായികയാകാന്‍ ഒട്ടും താല്‍പര്യമില്ല. സര്‍വം സഹയായ സ്ത്രീയായി ജനങ്ങള്‍ക്ക് മുന്നിലെത്താന്‍ ആ?ഗ്രഹമില്ല. മാനസി പക്ഷെ അങ്ങനെയല്ല. ഒരു സ്ത്രീയിലുണ്ടാകുന്ന എല്ലാ സ്വഭാവങ്ങളും അവളില്‍ കാണാം’.

സംസ്ഥാന ടെവലിവിഷന്‍ പുരസ്‌കാര പ്രഖ്യാപനത്തിനിടെ സീരിയലുകളൊന്നും നിലവാരമുള്ളവയല്ലെന്ന അധികൃതരുടെ പ്രസ്താവനയോട് യോജിക്കാനാവില്ല. ഒന്നോ രണ്ടോ സീരിയലുകള്‍ വിവാഹേതര ബന്ധങ്ങളെ അല്ലെങ്കില്‍ പുരുഷ മേധാവിത്വത്തെ അല്ലെങ്കില്‍ അതുപോലുള്ള വിഷയങ്ങള്‍ എടുത്ത് അവതരിപ്പിക്കുന്നുണ്ട്. അതിനര്‍ത്ഥം മലയാളത്തില്‍ യോഗ്യമായ സീരിയലുകള്‍ ഇല്ലെന്നല്ല. എന്റെ സീരിയലില്‍ ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത് ഒരു സ്ത്രീ എന്താണ് അനുഭവിക്കുന്നതെന്നാണ്. അവളുടെ ആര്‍ത്തവചക്രം എല്ലാ മാസവും എന്തൊക്കെതരത്തില്‍ അവളെ ബാധിക്കുന്നുണ്ട്. ഒരു പുരുഷന്‍ വീട്ടുജോലികള്‍ ഏറ്റെടുക്കുന്ന രംഗം ഉള്‍പ്പെടുത്തിയത് വിപ്ലവം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഞങ്ങള്‍ അത് സാധാരണമാക്കുകയായിരുന്നു. കൂടാതെ കുട്ടികളെ ബോധവല്‍ക്കരിക്കുന്ന വിഷയങ്ങള്‍ അടക്കം ഞങ്ങള്‍ സീരിയലുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. അതേപോലെ തന്നെ സീരിയലുകള്‍ ഒരു ബിസിനസാണ്. ടിആര്‍പി നോക്കുക അതിനുതകുന്ന തരത്തില്‍ ചെയ്യുക എന്നത് അത്യാവശ്യമാണ്. സീരിയലില്‍ ഓവര്‍ മേക്കപ്പാണെന്ന് പരിഹസിക്കുന്നവര്‍ പോലും  നെറ്റി ചുളിക്കും’.

Related posts