ഇന്ത്യന്‍ റെയില്‍ വീല്‍ പ്ലാന്റില്‍ അപ്രന്റീസ് ഒഴിവുകള്‍

Apprentice Vacancies in Indian Rail Wheel Plant

ഇന്ത്യന്‍ റെയില്‍ വീല്‍ പ്ലാന്റില്‍ 70 അപ്രന്റീസ് ഒഴിവുകൾ. എഞ്ചിനീയറിങ് ഡിഗ്രി, എഞ്ചിനീയറിങ് ഡിപ്ലോമ എന്നീ യോഗ്യതകളുള്ള അപ്രന്റീസ്ഷിപ്പുകളാണുള്ളത്. അപേക്ഷകൾ  ഇതിനകം സ്വീകരിച്ചു തുടങ്ങി. ജനുവരി 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നാഷണല്‍ അപ്രിന്റീസ് ട്രെയിനിങ് സ്‌കീമിന്റെ വെബ്‌സൈറ്റായ http://portal.mhrdnats.gov.in സന്ദര്‍ശിക്കുക.

ബി.ടെക്/ ബി.എസ്.സി (മെക്കാനിക്കല്‍ എഞ്ചിനീയറിങ്)- 4, ബി.ടെക്/ ബി.എസ്.സി (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്)- 3, ബി.ടെക്/ ബി.എസ്.സി (ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രമെന്റേഷന്‍, കംപ്യൂട്ടര്‍, ഐ.ടി എഞ്ചിനീയറിങ്)- 3, മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ- 35, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ- 15, ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രമെന്റേഷന്‍, കംപ്യൂട്ടര്‍, ഐ.ടി എഞ്ചിനീയറിങ് ഡിപ്ലോമ- 10 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുക. എഴുത്ത് പരീക്ഷയുണ്ടാവില്ല. യോഗ്യതാ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും  തെരഞ്ഞെടുക്കുക.

Related posts