കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍: 19,000-43,600. എക്സല്‍ ഗൂഗിള്‍ സ്ലെഡ് ഷീറ്റ്, പവര്‍ പോയിന്റ് പ്രസന്റേഷന്‍ ആന്‍ഡ് ഓണ്‍ലൈന്‍ വിര്‍ച്വല്‍ പ്ലാറ്റ് ഫോം എന്നിവയിലുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തത്തുല്യ തസ്തികയിലുള്ളവരും ഡെസ്‌ക്ക് ടോപ്പ് കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. കേരള സര്‍വീസ് റൂള്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ ബന്ധപ്പെട്ട വകുപ്പു മേധാവി മുഖേന കേരള റോഡ് സുരക്ഷാ കമ്മീഷണര്‍, ട്രാന്‍സ് ടവേഴ്സ്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ 15 ദിവസത്തിനകം സമര്‍പ്പിക്കണം. ഫോണ്‍: 0471-2336369.