ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. അന്യോന്യമുള്ള ഇഷ്ടവും തിരിച്ചറിഞ്ഞിരുന്നു.! അപ്പാനി ശരത്ത് മനസ്സ് തുറക്കുന്നു!

അപ്പാനി ശരത്ത് ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോക്കിരി സൈമൺ, പൈപ്പിൻ ചുവട്ടിലെ പ്രണയം, ചെക്ക ചിവന്ത വാനം, സച്ചിൻ, സണ്ടകോഴി2, കോണ്ടസ, ലവ് എഫ് എം മിഷൻ സി തുടങ്ങിയ സിനിമകളാണ് അപ്പാനി അഭിനയിച്ച പ്രധാന സിനിമകൾ. തമിഴിൽ ഇറങ്ങിയ ഓട്ടോശങ്കർ എന്ന വെബ് സീരീസിൽ ശ്രദ്ധേയ പ്രകടനം അപ്പാനി നടത്തിയിരുന്നു.

2017 ഏപ്രിലായിരുന്നു അപ്പാനി ശരത്തിന്റെയും രേഷ്മയുടേയും വിവാഹം.രണ്ട് കുട്ടികളാണ് ഇരുവർക്കുമുള്ളത്. രേഷ്മയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കിട്ടുള്ള അഭിമുഖം ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. പ്രണയവിവാഹമായിരുന്നു. കോളേജിൽ പഠിച്ചിരുന്ന സമയത്തായിരുന്നു ഇഷ്ടം തോന്നിയത്. പ്രണയം തിരിച്ചറിഞ്ഞപ്പോൾത്തന്നെ വീട്ടിലും പറഞ്ഞിരുന്നു. പപ്പയോട് ഇങ്ങനെയൊരാളെ ഇഷ്ടമുണ്ടെന്ന് പറഞ്ഞിരുന്നുവെന്നായിരുന്നു രേഷ്മ പറഞ്ഞത്. മക്കളുടെ കാര്യങ്ങളൊക്കെയായി ഇപ്പോൾ തിരക്കിലാണ്. ഡാൻസാണ് അവൾ പഠിച്ചത്.

ഐ ലവ് യൂ എന്നൊന്നും പറഞ്ഞിട്ടില്ല. ഇഷ്ടമാണെന്ന് രണ്ടാളും പറഞ്ഞിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന സമയത്ത് ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. അന്യോന്യമുള്ള ഇഷ്ടവും തിരിച്ചറിഞ്ഞിരുന്നു. ഞാനാണ് ആദ്യം ഇഷ്ടം പറഞ്ഞത്. ക്യാംപസിലെ ഒരു പരിപാടിക്കിടയിൽ വിളിച്ച് ഞാനാണ് സംസാരിച്ചത്. ചേട്ടാ, ചേട്ടനോടെനിക്കൊരു അട്രാക്ഷൻ തോന്നുന്നു എന്ന് പറഞ്ഞിരുന്നു. അത്രയേ പറഞ്ഞുള്ളൂയെന്നായിരുന്നു രേഷ്മയുടെ കമന്റ്. രേഷ്മ നല്ലൊരു കുക്കാണ്, ഞാൻ എന്ത് പറഞ്ഞാലും ഉണ്ടാക്കിത്തരും. ക്ഷമയുള്ളതും അവൾക്കാണ്. ചെറിയ കാര്യങ്ങൾക്ക് ചൂടാവുന്നയാളാണ് ചേട്ടൻ. വെച്ച സാധനങ്ങളെല്ലാം അതേ സ്ഥലത്ത് തന്നെ കാണണം, ഷൂട്ടിന് പോവുമ്പോൾ അങ്ങനെ വിളിക്കുന്നതൊന്നും ഇഷ്ടമില്ല. ദേഷ്യം വരുമ്പോൾ അപ്പാനിയാവുമെന്നുമായിരുന്നു ശരത് പറഞ്ഞത്. ഇങ്ങോട്ട് ചൂടാവുമ്പോൾ തിരിച്ചങ്ങോട്ടും ചൂടാവാറുണ്ട്.

നമ്മളുടേതായ മുഹൂർത്തങ്ങളെല്ലാം ഓർത്തിരിക്കാറുണ്ട്. പ്രധാനപ്പെട്ട ദിനങ്ങളും ആഘോഷിക്കാറുണ്ട്. ശരത്തേട്ടനാണ് ആദ്യം സോറി പറയുന്നത്. 2 ദിവസമൊക്കെ വഴക്ക് പിടിച്ച് നിന്നാൽ പിന്നെ കൈയ്യിൽ നിന്നും പോവും. ലൊക്കേഷനിലേക്കെത്തിയാൽ മേക്കപ്പിന് മുൻപ് അമ്മയേയും രേഷ്മയേയും വിളിക്കുന്ന ശീലമുണ്ടെന്നും ശരത് പറഞ്ഞിരുന്നു.

Related posts