രണ്ടാമത് അച്ഛനായ സന്തോഷം പങ്കുവെച്ച് അപ്പാനി ശരത്, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താരം തനിക്ക് വീണ്ടും ഒരു കുഞ്ഞ് ജനിക്കാൻ പോകുന്ന കാര്യം ആരാധകരെ അറിയിച്ചത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കാത്തിരുന്ന സന്തോഷ വന്നെത്തിയെന്ന് പറയുകയാണ് നടന്‍. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് രണ്ടാമതും അച്ഛനായെന്ന സന്തോഷം ശരത് പങ്കുവെച്ചത്.
‘ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരാള്‍ വന്ന കാര്യം അത്രയധികം സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുകയാണ്. ഞങ്ങളുടെ രണ്ടാമത്തെ വലിയ സന്തോഷത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഇത്തവണ ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചിരിക്കുകയാണ്.വളരെയധികം സന്തോഷത്തിലാണിപ്പോള്‍. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചവരോടും ആശംസകള്‍ അറിയിച്ചവരോടുമൊക്കെ നന്ദിയും സ്‌നേഹവും അറിയിക്കുകയാണ്. എന്നം അപ്പാനി ശരത് കുറിച്ചു.
മകന്റെ കൈകാണിച്ചുള്ള ചിത്രം പങ്കുവെച്ചാണ് അപ്പാനി എത്തിയത്, സിനിമാ മേഖലയില്‍ നിന്നുള്ള പ്രിയപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം അപ്പാനി ശരത്തിനും ഭാര്യ രേഷ്മയ്ക്കും ആശംസകള്‍ അറിയിച്ച് എത്തുകയാണ്. കുഞ്ഞിന്റെ ഫോട്ടോ കൂടി പുറത്ത് വിടണമെന്നുള്ള ആവശ്യവുമായി നിരവധി പേരാണ് എത്തുന്നത്.