ആപ്പുകലൂടെ ലോണ്‍ നല്‍കി തട്ടിപ്പ്; ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ഗൂഗിള്‍

അമിത പലിശയീടാക്കി ആപ്പുകള്‍ വഴി ലോണ്‍ നല്‍കി കോടികളുടെ​ തട്ടിപ്പ്​ നടത്തുന്ന സംഘങ്ങള്‍ പിടിയിലായതോടെ രാജ്യത്തെ ഉപയോക്​താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്​തമായ നീക്കവുമായി ഗൂഗ്​ള്‍. ഇന്ത്യയിലെ നൂറുകണക്കിന് പേഴ്സണല്‍ ലോണ്‍ ആപ്ലിക്കേഷനുകള്‍ സുരക്ഷാ നയങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയവരെ അപ്പോള്‍ തന്നെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായും ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കളും സര്‍ക്കാര്‍ ഏജന്‍സികളും ചില ആപ്പുകള്‍ റിപ്പോര്‍ട്ട്​ ചെയ്​ത അടിസ്ഥാനത്തിലാണ് നടപടിയെന്ന്​ ജനുവരി 14 ന് പ്രസിദ്ധീകരിച്ച ഒരു ബ്ലോഗ് പോസ്റ്റില്‍ കമ്ബനി വ്യക്തമാക്കി.

നിലവിലുള്ള മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കാന്‍ പ്ലേസ്​റ്റോറില്‍ അവശേഷിക്കുന്ന ലോണ്‍ ആപ്ലിക്കേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗൂഗ്​ള്‍ ബ്ലോഗ്​ പോസ്റ്റില്‍ പറഞ്ഞു. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് പ്ലേ സ്റ്റോറില്‍ നിന്ന് എന്നെന്നേക്കുമായി നീക്കംചെയ്യുന്നതിന് ഇടയാക്കുമെന്നും കമ്ബനി മുന്നറിയിപ്പ്​ നല്‍കിയിട്ടുണ്ട്​. അതോടൊപ്പം ഇന്‍സ്റ്റന്‍റ്​ വായ്പാ തട്ടിപ്പുകള്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തുന്നതില്‍ അന്വേഷണ ഏജന്‍സികളെ സഹായിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി. 35 ശതമാനം വരെ പലിശയീടാക്കിയിരുന്ന വിവിധ ആപ്പുകള്‍ വഴി രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് പേരാണ് വായ്പയെടുത്തത്. തിരിച്ചടവ് മുടക്കിയവരെ കമ്ബനി അധികൃതര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതായി പരാതികള്‍ വന്നിരുന്നു. സ്വകാര്യ വിവരങ്ങളുപയോഗിച്ച്‌ ഇടപാടുകാരെ അപകീര്‍ത്തി പെടുത്തിയതിനെ തുടര്‍ന്ന് 4 പേര്‍ ആത്മഹത്യ ചെയ്തതോടെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ നാല് ചൈനീസ് പൗരന്മാരടക്കം 31 പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

 

രാജ്യമെമ്ബാടും ഇത്​ ചര്‍ച്ചയായതോടെ ഇന്‍സ്റ്റന്‍റ്​ വായ്പ ആപ്ലിക്കേഷനുകള്‍ക്ക് ഗൂഗിള്‍ ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്​. പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സി​െന്‍റ തെളിവ്, പ്രാദേശിക നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നതി​െന്‍റ തെളിവ്, പലിശനിരക്ക് വെളിപ്പെടുത്തല്‍, തിരിച്ചടവി​ന്റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ കാലയളവ് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 60 ദിവസത്തില്‍ താഴെ വായ്പ വാഗ്ദാനം ചെയ്യുന്ന ഒരു ആപ്പിനെയും തങ്ങള്‍ അനുവദിക്കില്ലെന്ന്​ ഗൂഗിള്‍ ഇതോടെ അറിയിച്ചിട്ടുണ്ട്. “ഫീച്ചറുകള്‍, ഫീസ്, അപകടസാധ്യതകള്‍, വ്യക്തിഗത വായ്പകളുടെ ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുടെ സുതാര്യത ആളുകളെ അവരുടെ സാമ്ബത്തിക ആവശ്യങ്ങളെക്കുറിച്ച്‌ തീരുമാനമെടുക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, അതുവഴി വഞ്ചനാപരമായ സാമ്ബത്തിക ഉല്‍‌പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിധേയമാകാനുള്ള സാധ്യത കുറയ്ക്കും,” -ഗൂഗ്​ള്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Related posts