ആ വാർത്ത ശരിയല്ല ! അപൂർവ്വ ബോസ് പറയുന്നു.

നടി അപൂർവ ബോസ് മലയാളികൾക്ക് സുപരിചിതയാണ്. താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് മലര്‍വാടി ആര്‍ട്‌സ് ക്ലബ്‌ എന്ന ചിത്രത്തിലൂടെയാണ്. പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായിരിക്കെ അഭിനയരംഗത്ത് വന്ന അപൂർവ ഒരു നർത്തകിയും ഗായികയും കൂടിയാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ അപൂര്‍വ എത്തിയത് ഓഡിഷന്‍ വഴിയായിരുന്നു. താരത്തിന്റെ ആദ്യത്തെ ചിത്രത്തിലെ കഥാപാത്രം തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു.

പിന്നാലെ ബ്ലസി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പ്രണയത്തിലെ കൗമാരക്കാരിയുടെ വേഷവും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. ഈ ചിത്രത്തിനുശേഷം പകിട, പൈസ പൈസ, പത്മശ്രീ ഡോ.സരോജ് കുമാര്‍ തുടങ്ങിയ ചിത്രങ്ങളിലും അപൂര്‍വ വേഷമിട്ടു. ശ്യാമപ്രസാദിന്റെ ഹേയ് ജൂഡ് എന്ന ചിത്രത്തിലായിരുന്നു അപൂര്‍വ അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അപൂര്‍വ ജനീവയിലാണ്. സിനിമയില്‍ അഭിനയിക്കുന്നില്ലെങ്കിലും സമൂഹമാദ്ധ്യമത്തില്‍ സജീവമാണ് അപൂര്‍വ. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയ വഴി താരം പങ്കുവയ്ക്കാറുണ്ട്. സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും അവിടേക്കു തന്നെ വീണ്ടും വരുമെന്നുമാണ് ഇപ്പോള്‍ അപൂര്‍വ ബോസ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

താന്‍ സിനിമ ഉപേക്ഷിച്ചെന്ന പ്രചാരണം തെറ്റാണെന്നും അവസരം ലഭിക്കാത്തതിന്റെ പേരിലാണ് സിനിമ വിട്ടതെന്ന് കമന്റ് ചെയ്യുന്നവരുണ്ടെന്നും അത് ശരിയല്ലെന്നും താരം പറയുന്നു. ഒരു അഭിനേതാവ് മാത്രമായി ഞാനിരുന്നിട്ടില്ല. സിനിമകള്‍ എന്റെ ജീവിതത്തിന്റെ ഒരേടാണ്. അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും സിനിമ ചെയ്യുമെന്നും അപൂര്‍വ വ്യക്തമാക്കുന്നു. ജനീവയില്‍ യു.എന്‍.ഇ.പിയില്‍ കണ്‍സള്‍ട്ടന്റായി ജോലി നോക്കുകയാണ് അപൂര്‍വ ഇപ്പോള്‍. കൊച്ചിയിലെ എന്‍.യു എ.എല്‍.എസി നിന്നാണ് അപൂര്‍വ ബിരുദം നേടിയത്. പിജി പഠനത്തിന് സ്വിറ്റ്‌സര്‍ലന്റിലെ ജനീവയിലേക്ക് പറക്കുകയായിരുന്നു താരം. സഹപാഠിയായ ദിമാനുമൊപ്പം ചേര്‍ന്ന് അടുത്തിടെ അപൂര്‍വ ഒരുക്കിയ സംഗീത വീഡിയോയും ശ്രദ്ധേയമായിരുന്നു.

Related posts