മലയാളികൾക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് അപർണ മൾബറി. ജന്മം കൊണ്ട് അമേരിക്കക്കാരി പക്ഷെ ജീവിതം കൊണ്ട് മലയാളിയും ആണ് അപർണ്ണ. നല്ല മണിമണിയായി മലയാളം പറയുന്ന അപർണ മലയാളികൾക്ക് ഒരത്ഭുതമാണ്. ആത്മീയത യോഗ ധ്യാനം തുടങ്ങിയവയിൽ ആകൃഷ്ടരായി അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിലെത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അങ്ങനെ മൂന്നാം വയസിൽ തുടങ്ങുന്നു അപർണയ്ക്ക് കേരളവുമായുള്ള ബന്ധം.
ഇത്തവണത്തെ ബിഗ് ബോസ് നാലാം സീസണിൽ അപർണയും മത്സരാർഥിയാണ്. അപർണയുടെ പ്രണയകഥയാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തിന്റെ ചടങ്ങുകളെല്ലാം സ്പെയിനിലായിരുന്നു. ഇന്ത്യൻ സ്‌റ്റൈലിലായിരുന്നു തങ്ങളുടെ വിവാഹം. വിവാഹം എന്നത് തങ്ങൾ രണ്ടാളുടേയും താൽപര്യമായിരുന്നു. ഞങ്ങളുടെ നാട്ടിൽ പെൺകുട്ടികൾ തമ്മിൽ വിവാഹം കഴിക്കുന്നത് പ്രശ്നമല്ലെന്നും ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അമൃത അറിയിച്ചിരുന്നു. അമൃത ശ്രീയാണ് അപർണയുടെ മനസ് കവർന്നത്. അമൃത ശ്രീ കാർഡിയോളജിസ്റ്റാണ്. ഫ്രാൻസിലാണ് ജോലി ചെയ്യുന്നത്. അവളെന്റെ ഹൃദയം അടിച്ചുമാറ്റിയെന്ന് മലയാളി ശൈലിയിൽ പറയുന്നുണ്ട് അപർണ.
സ്വവർഗ പ്രണയവും വിവാഹമൊന്നും സമൂഹത്തിന്റെ കണ്ണിൽ ഇപ്പോഴും സ്വഭാവികമായ ഒന്നായി മാറിയിട്ടില്ല. ഇന്നും പലരും തെറ്റായ കാഴ്ചപ്പാടുകളോടെയാണ് സ്വവർഗാനുരാഗികളെ കാണുന്നതിൽ. അതിനാൽ വേണ്ട വിദ്യാഭ്യാസം കൊടുത്തില്ലെങ്കിൽ പേടിക്കേണ്ട കാര്യമാണ് ഇങ്ങനെയുള്ള വിവാഹം. അതുകൊണ്ട് തന്നെ ആദ്യമൊക്കെ എല്ലാരോടും പറയാൻ പേടിയായിരുന്നു. സ്ത്രീയായതിനാൽ ഇരുവർക്കും പരസ്പരം മനസിലാക്കാൻ എളുപ്പമാണ്. തങ്ങൾക്കിടയിൽ പ്രശ്‌നങ്ങളൊന്നുമില്ല. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് തങ്ങളുടേത്. ഒരു കുഞ്ഞിനെ വേണമെന്ന് തോന്നുന്ന ഘട്ടത്തിൽ ദത്തെടുക്കാനാണ് തീരുമാനം അതിനെക്കുറിച്ചൊക്കെ തങ്ങൾ ചിന്തിച്ചിട്ടുണ്ടെന്നും സമയമാകുമ്പോൾ നടക്കും.