അത്തരം തലക്കെട്ട് കാണുമ്പോൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴും തോന്നും! അപർണ്ണ ബാലമുരളി മനസ്സ് തുറക്കുന്നു!

ബാലതാരമായി കടന്നുവന്നു പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി മാറിയ താരമാണ്‌ അപർണ്ണ ബാലമുരളി. ചെയ്യുന്ന ഓരോ സിനിമയിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കുവാൻ അപർണ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അപർണ്ണ സിനിമ അഭിനയത്തിലേക്ക് എത്തിയത് എങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം അപർണ്ണയ്ക്ക് ലഭിച്ചിരുന്നു. സുധ കൊങ്കരയുടെ സംവിധാനത്തിൽ സൂര്യ നായകനായ സുററൈയ് പോട്രു എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രമാണ് താരത്തെ ഈ അവാർഡിന് അർഹനാക്കിയത്.

ഇപ്പോഴിതാ ഓൺലൈൻ മാധ്യമങ്ങൾ നൽകുന്ന തലക്കെട്ടുകളെ കുറിച്ച് മനസ്സ് തുറക്കുകയാണ് അപർണ്ണ. ഓൺലൈൻ മാധ്യമങ്ങളിൽ നിന്നും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. പക്ഷേ ന്യൂസ് വരുമ്പോഴുള്ള ചില ക്യാപ്ഷനുകൾ എന്നിൽ ഭയങ്കര വേദനയുണ്ടാക്കിയിട്ടുണ്ട്. എന്തിനാണ് ആളുകളുടെ ശ്രദ്ധപിടിച്ച് പറ്റുന്ന രീതിയിൽ ടൈറ്റിൽ ഇടുന്നതെന്ന് ചിന്തിക്കാറുണ്ട്. ചാനലുകൾ നല്ല ടൈറ്റിലിൽ വാർത്ത കൊടുക്കുകയാണെങ്കിൽ തീർച്ചയായും നമ്മൾ അത് പോസ്റ്റ് ചെയ്യുന്നതായിരിക്കും. അതല്ലാതെ വെറും അറ്റൻഷൻ പിടിച്ച് വാങ്ങുന്ന രീതിയിലുള്ള ടൈറ്റിൽ മാത്രമാണ് ഇവർ ഇടുന്നത്. അത്തരം തലക്കെട്ട് കാണുമ്പോൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴും തോന്നും. അതല്ലാതെ ബുദ്ധിമുട്ട് ഉണ്ടാക്കിയ മറ്റൊരു കാര്യം, സിനിമ എന്ന ഒരു ഫീൽഡിൽ നിന്ന് വരുമ്പോൾ അതിനെക്കുറിച്ച് ചോദിക്കാതെ കൂടുതലും പേഴ്സണൽ ആയിട്ടുള്ള ചോദ്യങ്ങളാണ് ചോദിക്കുക.

എന്നോട് ഒരിക്കൽ ആരോടെങ്കിലും കഷ് ഉണ്ടോയെന്ന് എനിക്ക് അവാർഡ് കിട്ടിയതിന്റെ തലേ ദിവസത്തെ അഭിമുഖത്തിൽ ചോദിച്ചിരുന്നു. ആ ഒരു സാഹചര്യത്തിൽ അപ്രധാനമായ ചോദ്യം എന്തിനാണെന്ന് പോലും മനസിലായില്ല. ചിലർ ഒട്ടും റിസർച്ച് ചെയ്യാതെ എന്തെങ്കിലും ചോദിക്കും അതൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതുപോലുള്ള അനുഭവങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. ചിലത് ഇറിറ്റേഷൻ ഉണ്ടാക്കുന്നതാണ്. അവർ കുറച്ച് കൂടെ നന്നായി റിസർച്ച് ചെയ്ത് അഭിമുഖത്തിന് വന്നിരുന്നെങ്കിൽ നന്നായിരിക്കുമെന്ന് തോന്നുന്നു. പക്ഷേ നമ്മുടെ സിനിമയുടെ പ്രൊമോഷന് ഓൺലൈൻ മീഡിയ വളരെ ഗുണം ചെയ്യുന്നുണ്ട്. എല്ലാം സോഷ്യൽ മീഡിയയിൽ ആയത് കൊണ്ട് ഓൺലൈൻ മീഡിയ അത്യാവശ്യമാണ്. സിനിമകൾ ആളുകൾ ശ്രദ്ധിക്കാൻ ഓൺലൈൻ മീഡിയ കുറേ സഹായിക്കുന്നുണ്ട്. കുറച്ച് കൂടെ നല്ല കണ്ടന്റുകൾ കൊണ്ടുവരാൻ നോക്കണം. ക്വാളിറ്റി കണ്ടന്റുകൾ കൊണ്ട് വരണം. പിന്നെ കുറച്ചൊക്കെ റിസർച്ച് ചെയ്ത് ചോദ്യങ്ങൾ ഉണ്ടാക്കണം, അപർണ പറഞ്ഞു.

Related posts