സാരിയഴകിൽ സുന്ദരിയായി അപർണ: കയ്യടിച്ച് ആരാധകർ

മലയാളത്തിന്റെ പ്രിയങ്കരിയായ നടിയാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ ചിത്രത്തിലൂടെയാണ് അപർണ മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. തമിഴ് ചിത്രം സൂരരൈ പോട്രിലൂടെ സൂര്യയ്ക്കൊപ്പം തമിഴകത്തും അപർണ ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു. അപർണ ബാലമുരളി ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത് ബൊമ്മി എന്ന കഥാപാത്രത്തെയായിരുന്നു. ഈ ചിത്രത്തിലെ അപർണയുടെ അഭിനയം ഏറെ പ്രശംസകൾ നേടിയിരുന്നു. അപർണ സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരമാണ്. താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന താരത്തിന്റെ സാരിയണിഞ്ഞുള്ള പുതിയ ചിത്രങ്ങൾ പെട്ടന്ന് തന്നെ വൈറലായി മാറിയിരിക്കുകയാണ്. അപർണ സാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ മനോഹര ചിത്രങ്ങൾ പകർത്തിയത് കിരണസാ ഫോട്ടോഗ്രഫിയാണ്. അപർണയെ സ്റ്റൈൽ ചെയ്തിരിക്കുന്നത് ശ്രവ്യ വർമ്മയാണ്. വളരെ ഭംഗിയാർന്ന ഈ ചിത്രങ്ങളുടെ കമൻ്റ് ബോക്സ് ആരാധകരുടെ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Related posts