ബാലതാരമായി കടന്നുവന്നു പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി മാറിയ താരമാണ് അപർണ്ണ ബാലമുരളി. ചെയ്യുന്ന ഓരോ സിനിമയിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കുവാൻ അപർണ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അപർണ്ണ സിനിമ അഭിനയത്തിലേക്ക് എത്തിയത് എങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം അപർണ്ണയ്ക്ക് ലഭിച്ചിരുന്നു. സുധ കൊങ്കരയുടെ സംവിധാനത്തിൽ സൂര്യ നായകനായ സുററൈയ് പോട്രു എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രമാണ് താരത്തെ ഈ അവാർഡിന് അർഹയാക്കിയത്.
തെന്നിന്ത്യൻ സൂപ്പർതാരം വിജയുടെ ഡാൻസിന്റെ വലിയ ആരാധികയാണ് താനെന്നും തനിക്കൊപ്പം ഡാൻസ് കളിക്കാമോ എന്നായിരുന്നു അവസരം ലഭിക്കുകയാണെങ്കിൽ വിജയോട് ചോദിക്കുകയെന്നും പറയുകയാണിപ്പോൾ അപർണ. പോപ്പർസ്റ്റോപ്പ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
വിജയ് സാറുമായി ബന്ധപ്പെട്ട് എന്റെ ചെറുപ്പത്തിലുള്ള സംഭവം പറയാനുണ്ട്. സാറിന്റെ ഡാൻസ് കണ്ട് ചെറുപ്പത്തിൽ എനിക്ക് ഭ്രാന്ത് കയറിയിട്ടുണ്ട്. ഞാൻ സാറിന്റെ ഭയങ്കര ഫാനായിരുന്നു. ഡാൻസിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നതാണ് എപ്പോഴും എന്റെ ആഗ്രഹം. എപ്പോഴെങ്കിലും അതിനുള്ള ചാൻസ് കിട്ടുകയാണെങ്കിൽ എന്റെ കൂടെ ഡാൻസ് കളിക്കാമോ എന്നായിരിക്കും ഞാൻ തീർച്ചയായും അദ്ദേഹത്തോട് ചോദിക്കുക.വളരെ ഫ്ളെക്സിബിളാണ് അദ്ദേഹം. ഭയങ്കര എനർജിയാണ് ബേസിക്കലി, അപർണ ബാലമുരളി പറഞ്ഞു.