അത് ചെയ്യാൻ ആണ് എനിക്ക് പ്രയാസം! മനസ്സ് തുറന്ന് അപർണ്ണ!

മലയാളികൾ നെഞ്ചിലേറ്റിയ നടിയാണ് അപർണ ബാലമുരളി. നായിക വേഷത്തിൽ നിരവധി ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് അപര്‍ണ. താരം ഒരു മികച്ച ഗായിക കൂടിയാണ് . മലയാളത്തിൽ മാത്രമല്ല തമിഴിലും അപര്‍ണ നായികയായി തിളങ്ങി നില്‍ക്കുകയാണ്. ‘സുരറൈപോട്രു’ എന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തിയത് അപര്‍ണയ്ക്ക് തമിഴില്‍ വലിയ ഫാന്‍ ഫോളോവേഴ്‌സിനെ ലഭിക്കാൻ ഇടയാക്കി. സൂര്യയോടൊപ്പം തന്നെ മികവ് പുലർത്തിയ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Getting the Madurai dialect right was quite tough, admits Aparna - DTNext.in

ഇപ്പോള്‍ സിനിമയില്‍ തനിക്ക് ഏറ്റവും പ്രയാസം റൊമാന്‍സ് ചെയ്യാനാണെന്ന് പറയുകയാണ്. അതിന്റെ കാരണവും നടടി തന്നെ പറയുന്നു. സിനിമയില്‍ തനിക്ക് പ്രയാസമുണ്ടാക്കിയ രംഗത്തെക്കുറിച്ചും അപര്‍ണ സംസാരിക്കുന്നു.

I am a big Suriya fan, says Aparna Balamurali | Aparna Murali in Suriya  movie

അപര്‍ണ ബാലമുരളിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഞാന്‍ അഭിനയിച്ച സിനിമകളില്‍ എനിക്ക് ഒരുപാട് റീടേക്കുകള്‍ ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ‘സര്‍വ്വോപരി പാലക്കാരന്‍’ എന്ന സിനിമയിലെ ക്ലൈമാക്‌സ് സീന്‍ ചെയ്യുമ്പോള്‍ കുറച്ചു ബുദ്ധിമുട്ടുണ്ടായിരുന്നു. സിനിമയില്‍ എനിക്ക് തീരെ യോജിക്കാത്തത് റൊമാന്‍സ് ചെയ്യാനാണ്. അതിനു കാരണം എന്റെ മുയല്‍ പല്ലാണ്. ഒന്ന് ചിരിച്ചാല്‍ തന്നെ അത് അറിയാന്‍ കഴിയും. അതുകൊണ്ട് റൊമാന്‍സ് ഒന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല. സിനിമയില്‍ എല്ലാത്തരം വേഷങ്ങളും ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. കോമഡി ചെയ്യുമ്പോള്‍ എന്നിലെ നടിയെ എനിക്ക് വല്യ കുഴപ്പമില്ലാതെ തോന്നും’.

Related posts