വ്യായാമ സമയം ആനന്ദകരമാക്കാൻ പുത്തൻ വഴിയുമായി അനുശ്രീ!

അനുശ്രീ പ്രേക്ഷകരുടെ പ്രിയനടിമാരിൽ ഒരാളാണ്. താരത്തിന് ഇതിനോടകം നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടാൻ സാധിച്ചിട്ടുണ്ട്. നടി സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. നടി പലപ്പോഴും തന്റെ പുതിയ വിശേഷങ്ങളൊക്കെ പങ്കുവെച്ചുകൊണ്ട് രംഗത്ത് എത്താറുണ്ട്. നടി അടുത്തിടെ പങ്കുവെച്ച മോഡേൺ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിന് വഴിയൊരുക്കിയിരുന്നു.

അനുശ്രീ നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടിമാരിൽ ഒരാളാണ്. ഇപ്പോൾ അനുശ്രീ പങ്കുവച്ചിരിക്കുന്നത് വർക്ക് ഔട്ടിനിടെ ട്രെഡ്‌മില്ലിൽ കയറി നിന്ന് ഡാൻസ് കളിക്കുന്ന ഒരു വീഡിയോ ആണ്. അനുശ്രീ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് വർക്ക് ഔട്ട് വേളകൾ ആനന്ദകരമാക്കാം എന്ന അടിക്കുറിപ്പോടുകൂടെയാണ്. താരം അടുത്തിടെ വിയർക്കാനുള്ള ഏറ്റവും മികച്ച വഴി എന്ന ക്യാപ്ഷനോടെ മറ്റൊരു ഡാൻസ് വീഡിയോയും പങ്കുവച്ചിരുന്നു. ഈ വീഡിയോയിൽ അനുശ്രീ ഡാൻസിനിടെ സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും സിഗ്നേച്ചർ സ്റ്റെപ്പുകൾ അനുകരിക്കുന്നുണ്ട്.

സിനിമയിൽ വന്നതിന് ശേഷമാണ് തന്റെ കാഴ്ചപ്പാടുകളിൽ മാറ്റമുണ്ടായതെന്ന് അനുശ്രീ നേരത്തെ പറഞ്ഞിരുന്നു. സിനിമയിലെ ഈ എട്ടുവർഷങ്ങൾ കൊണ്ട് തനിക്ക് ഒരുപാട് കാര്യങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ജീവിതം ഒരു പക്ഷേ സിനിമയിലേക്ക് വന്നിരുന്നില്ലെങ്കിൽ ഇങ്ങനെയൊന്നുമാവില്ലായിരുന്നു. പഠിത്തം കഴിഞ്ഞ് കുടുംബജീവിതം എന്ന രീതിയിൽ പോവാൻ തീരുമാനിച്ചയാളായിരുന്നു താൻ. സിനിമയിൽ വന്നശേഷമാണ് അതുമാത്രമല്ല ജീവിതം എന്നൊക്കെ മനസ്സിലായത്. സിനിമയാണ് തന്നെ നമ്മുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് ജീവിക്കണമെന്ന് പഠിപ്പിച്ചത്. പ്രേമം നല്ലൊരു വികാരം ആണെന്നും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ഭയങ്കര അപകടമാണ് എന്നും ഞാൻ പഠിച്ചു. ഏത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാർക്കും നൽകേണ്ടതില്ല എന്നാണ് തന്റെ അഭിപ്രായമെന്നും അനുശ്രീ പറഞ്ഞു.

Related posts