പ്രിയപ്പെട്ടവരുടെ സമ്മാനങ്ങള്‍ക്കൊപ്പം അനു; തന്നെ ഒരുപാട് സ്‌നേഹിക്കുന്നതിന് നന്ദിയെന്ന് താരം!

BY AISWARYA

നടി അനുശ്രീയുടെ ജന്മദിനം കഴിഞ്ഞദിവസമായിരുന്നു. നിരവധി താരങ്ങളും ആരാധകരും ആണ് അനുശ്രീക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്ത് എത്തിയത്. ഇപ്പോഴിതാ തന്റെ പിറന്നാളിന് ആശംസകള്‍ അറിയിച്ചു നേരിട്ടും അല്ലാതെയും എത്തിയവര്‍ക്കുള്ള നന്ദി അറിയിക്കുകയാണ് നടി. ഒപ്പം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും നടി പങ്കിട്ടിട്ടുണ്ട്. കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ആണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്.

എല്ലാവരോടും ഒരുപാട് നന്ദി എന്ന് പറഞ്ഞുകൊണ്ട് അനു പങ്കിട്ട വാക്കുകളും ഇപ്പോള്‍ വൈറലാണ്. എന്നെ ഒരുപാട് സ്‌നേഹിക്കുന്നതിനും,ഒരു വിളിപ്പാട് അകലെ ഓടിവരാന്‍ നിങ്ങള്‍ ഉണ്ട് എന്ന് ഓരോ നിമിഷവും ഓര്‍മിപ്പിക്കുന്നതിന് നന്ദി- അനു പറയുന്നു.നിങ്ങള്‍ തരുന്ന കെയറിങ്ങിനും പ്രാര്‍ഥനക്കും..ഒരുപാട് ഒരുപാട് നന്ദി എന്നും എന്നും അനു കുറിച്ചു.

 

 

 

 

Related posts