ഈ ആളുകൾക്ക് വേറെ പണിയൊന്നുമില്ലേ : രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അനുശ്രീ

താരങ്ങളായ രമേശ് പിഷാരടിയും ഇടവേള ബാബുവും കോൺഗ്രസിൽ ചേർന്നത് ഈയ്യടുത്തായിരുന്നു. പിന്നീട് കോൺഗ്രസിലേക്ക് ഇവർക്ക് പിന്നാലെ മറ്റു താരങ്ങളും വരുന്നു എന്ന വാർത്തകളും കേൾക്കുന്നുണ്ട്. ഇത്തരം താരങ്ങളിലൊരാളാണ് അനുശ്രീ. അനുശ്രീ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. പത്തു വർഷത്തോളമായി മലയാള സിനിമയിലെ നിറഞ്ഞ സാന്നിധ്യമായ അനുശ്രീ റിയാലിറ്റി ഷോ വഴിയാണ് സിനിമാരംഗത്തേക്ക് എത്തിയത്.

സോഷ്യൽ മീഡിയയിലൂടെ അനുശ്രീ താൻ കോൺഗ്രസിലേക്ക് വരുന്നു എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു. അനുശ്രീയുടെ പ്രതികരണം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു. താരത്തിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരത്തിന്റെ മറുപടി താൻ കോൺഗ്രസ്സിലേക്ക് എന്ന വാർത്ത പങ്കുവെച്ചു കൊണ്ടായിരുന്നു.
“ആളുകൾക്ക് വേറെ ന്യൂസ് ഒന്നും കിട്ടാനില്ലേ. കഷ്ടമാണ്. ഈ ആളുകൾക്ക് ഒന്നും വേറെ പണിയില്ലേ” എന്നായിരുന്നു അനുശ്രീ കുറിച്ചത്. താരങ്ങൾ കോൺഗ്രസിലേക്ക് എന്ന വാർത്ത വരുന്നത് ധർമ്മജൻ ബോൾഗാട്ടി കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു. അനുശ്രീ കോൺഗ്രസിലേക്ക് എന്ന പോസ്റ്റിൽ പറയുന്നത് ധർമ്മജൻ ഇഫക്ട് എന്നാണ്.അനുശ്രീ ഇതേസമയം മുൻപേ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിനായി പ്രചരണത്തിന് ഇറങ്ങിയിരുന്നു. അനുശ്രി പ്രചരണത്തിന് ഇറങ്ങിയത് പത്തനംതിട്ടയിലെ ചെന്നീർക്കര പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ റിനോയ് വർഗീസിന് വേണ്ടിയായിരുന്നു. അപ്പോൾ അനുശ്രീ പറഞ്ഞത് റിനോയ് എന്റെ സുഹൃത്ത് ആയതിനാലാണ് പ്രചരണത്തിന് ഇറങ്ങിയത് എന്നാണ്.

അനുശ്രീ സിനിമാരംഗത്തെത്തുന്നത് ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന് ഹിറ്റ് സിനിമകളായ റെഡ് വൈൻ, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടൻ എവിടെയാ, മധുരരാജ എന്നീ ചിത്രങ്ങളിലും താരം പ്രധാനവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അവസാനം പുറത്തിറങ്ങിയ ചിത്രം മൈ സാന്റ ആണ്. സോഷ്യൽ മീഡിയയിൽ അനുശ്രീയുടെ നിരവധി ചിത്രങ്ങൾ ഈ ലോക്ക്ഡൗൺ കാലത്ത് വൈറൽ ആയിരുന്നു. അനുശ്രീ ആരാധകരെ ഞെട്ടിച്ചത് മേക്കോവറിൽ കൂടെയായിരുന്നു. പൊതുവേ അനുശ്രീ എത്താറുള്ളത് നാടൻ പെൺകുട്ടി ലുക്കിൽ ആയിരുന്നു. പക്ഷേ ഇപ്പോൾ അനുശ്രീ സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്നത് മോഡേണായി എത്തിയാണ്.

Related posts