അനുശ്രീ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. ഡയമണ്ട് നെക്‌ലേസ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഒരുപാട് ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് അനുശ്രീ മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. താരം 2012 മുതൽ മലയാള സിനിമയിൽ സജീവമാണ്. അനുശ്രീ സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. താരം തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ തന്റെ വിവാഹ സങ്കൽപ്പങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് താരം.
വിവാഹത്തെ പറ്റി അങ്ങനെ ചിന്തിച്ചിട്ടൊന്നുമില്ല. എന്ന് കരുതി വിവാഹം കഴിക്കില്ല എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല. കുറച്ച് നാൾ കൂടി എനിക്ക് ഇങ്ങനെ നടക്കണമെന്നാണ് ആഗ്രഹം. വിവാഹം ഒരു റെസ്‌പോൺസിബിലിറ്റിയാണ്. എന്റെ വിവാഹം ഒരു പ്രണയവിവാഹമായിരിക്കണമെന്നാണ് ആഗ്രഹം. അറേഞ്ച്ഡ് മ്യാരേജ് ജീവിതത്തിലേക്ക് കൊണ്ട് വരാൻ താൽപര്യമില്ല. നമ്മളെ നല്ലത് പോലെ നോക്കുന്ന ആളായിരിക്കണം. നമ്മുടെ പ്രൊഫഷൻ എന്താണെന്ന് മനസിലാക്കുന്ന ആളായിരിക്കണം.
നമ്മളെ റെസ്‌പെക്‌ട് ചെയ്യുന്ന ഒരാളായിരിക്കണം. ഒരിക്കലും ഞാൻ ഭർത്താവ് നീ ഭാര്യ എന്നുള്ള രീതിയിൽ കാണാതെ രണ്ട് സുഹൃത്തുക്കളായിട്ട് എന്തും പറയാൻ പറ്റുന്ന, അടിച്ച് പൊളിച്ച് നടക്കാൻ പറ്റുന്ന കൂട്ടുകാർ ആയിരിക്കണം ഹസ്ബന്റും വൈഫും. വിവാഹം കഴിഞ്ഞതിന് ശേഷം ഒരിക്കലും പ്രൊഫഷൻ നിർത്താൻ എനിക്ക് താൽപര്യമില്ല. റെഡ്‌വൈൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കൻഡ്‌സ്, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവർണ്ണതത്ത, ഓട്ടോർഷ, മധുരരാജ, സേഫ്, ഉൾട്ട, പ്രതി പൂവൻകോഴി തുടങ്ങിയ ചിത്രങ്ങളിൽ നടി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.