സാരിയിൽ അതിസുന്ദരിയായി അനുശ്രീ! ആരും താരത്തെ കണ്ണ് വയ്ക്കരുതെന്ന് ആരാധകർ!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സ്വഭാവികാഭിനയമാണ് അനുശ്രീയെ ഇത്രത്തോളം ജനപ്രീയ ആക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ഡയമണ്ട് നെക്ലസ്സിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു.

മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയും, ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമയും മധുര രാജയിലെ വാസന്തിയുമൊക്കെ ഏറെ ശ്രദ്ധനേടിയ അനുശ്രീ കഥാപാത്രങ്ങളാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത് താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ്. സാരിയണിഞ്ഞ് സ്റ്റൈലിഷായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് അനുശ്രീ. മെറൂണും പച്ചയും കലർന്നുള്ള സാരിയണിഞ്ഞാണ് അനുശ്രീ പോസ് ചെയ്തത്. വലിയ കമ്മലും വേറിട്ട ഹെയർ സ്‌റ്റൈലും കൂടി ചേർന്നതോടെ താരത്തിന്റെ ലുക്കും മാറുകയായിരുന്നു.ചിത്രത്തിൽ നിന്നും കണ്ണെടുക്കാനാവുന്നിലെന്നായിരുന്നു ആരാധകരുടെ കമന്റുകൾ. അതേസമയം ജിത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം 12 ത് മാൻ ആണ് അനുശ്രീയുടേതായി ഒടുവിൽ പുറത്ത് വന്ന ചിത്രം.

Related posts