സാരിയിൽ മാലാഖയെപോലെ തിളങ്ങി അനുശ്രീ!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സ്വഭാവികാഭിനയമാണ് അനുശ്രീയെ ഇത്രത്തോളം ജനപ്രീയ ആക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ഡയമണ്ട് നെക്ലസ്സിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു.

മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയും, ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമയും മധുര രാജയിലെ വാസന്തിയുമൊക്കെ ഏറെ ശ്രദ്ധനേടിയ അനുശ്രീ കഥാപാത്രങ്ങളാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

സോഷ്യലൽ മീഡിയകളിലും ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്. ഇപ്പോളിതാ സാരിയിൽ അതിമനോഹാരിയായി എത്തിയിരിക്കുകയാണ് അനുശ്രീ. പാരീസ് ഡീ ബൊട്ടീക് ആണ് ഈ വസ്ത്രം ഒരുക്കിയിരിക്കുന്നത്. അതിമനോഹരമായ ധാരാളം വർക്കുകൾ നിറഞ്ഞ വൈറ്റ് സാരിയിൽ ആണ് താരം എത്തിയിരിക്കുന്നത് . മേക്കപ്പ് പിങ്കി വിശാലും ഹെയർ സ്റ്റൈലിംഗ് സജിത്ത് ആൻഡ് സുജിത്തും സ്റ്റൈലിങ് ശബരീനാഥും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ടിനു ജോണും ആണ്. നിരവധിപേരാണ് താരത്തെ പ്രശംസിച്ച് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

 

Related posts