മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സ്വഭാവികാഭിനയമാണ് അനുശ്രീയെ ഇത്രത്തോളം ജനപ്രീയ ആക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ഡയമണ്ട് നെക്ലസ്സിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയും, ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമയും മധുര രാജയിലെ വാസന്തിയുമൊക്കെ ഏറെ ശ്രദ്ധനേടിയ അനുശ്രീ കഥാപാത്രങ്ങളാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.
ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിൽ ഏറ്റവും അടുപ്പം തോന്നിയിട്ടുള്ള വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അനുശ്രീ. വാക്കുകൾ, എന്നെ സിനിമയിലേക്ക് കൊണ്ടു വന്ന ലാൽ ജോസ് സാർ തന്നെയാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്. ഡയമണ്ട് നെക്ലേസ് എന്ന സിനിമയ്ക്ക് ശേഷം സാറിന്റെ ഒരു സിനിമയിൽ ലീഡ് റോൾ ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തെങ്കിലും നായികയായി എന്നെ പിന്നീട് വിളിച്ചിട്ടില്ല.
ഒരോ സിനിമ ചെയ്യുമ്പോഴും സാറിനോട് നായിക ഞാനാണോ എന്ന് ചോദിക്കും. സിനിമയിലെ മറ്റൊരു സ്നേഹ ബന്ധം ആരുമായിട്ടാണ് നിലനിർത്തുന്നതെന്ന് ചോദിച്ചാൽ രജീഷ വിജയനുമായി നല്ല കൂട്ടാണ്. ഇടയ്ക്കിടയ്ക്ക് ഞങ്ങൾ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യും. അതു പോലെ മലയാള സിനിമയിൽ എനിക്ക് അളിയാ എന്ന് വിളിച്ച് ഫ്രീഡത്തോടെ കാര്യങ്ങൾ ചോദിക്കാൻ കഴിയുന്ന ഒരു നടനുണ്ട് അത് ചാക്കോച്ചനാണ്.