അനുശ്രീയുടെ കൈ ഓടിഞ്ഞോ എന്ന് ആരാധകർ ! വൈറലായി അനുശ്രീയുടെ പോസ്റ്റ്

ഡയമണ്ട്‌ നെക്ലസ് എന്ന ലാൽ ജോസ് ചിത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ്. ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ്‌ അനുശ്രീ. ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ അനുശ്രീ പങ്കുവെച്ച ഒരു ചിത്രം വളരെയധികം വൈറലായി മാറിയിരിക്കുകയാണ്.

‘മുറുകെ പിടിക്കുന്നു …. ശരിയെന്ന് തോന്നുന്നു …. കൈകോര്‍ത്തു, താര’ എന്ന് കുറിച്ചുകൊണ്ട് ഒരു കൈ, ആം സ്ലിങ് പൗച്ചില്‍ തൂക്കിയിട്ടുകൊണ്ട് നില്‍ക്കുന്ന ചിത്രമാണ് അനുശ്രീ തന്റെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രം അനുശ്രീയുടെ പുതിയ ചിത്രം താരയുടെ ലൊക്കേഷനില്‍ നിന്നുമുള്ളതാണ്. കൈ ഒടിഞ്ഞ ചിത്രം അനുശ്രീ പങ്കുവെച്ചതിന് പിന്നാലെ കാര്യം അറിയാതെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ഇതെന്തു പറ്റി, ഈ ഹെഡിങ് പൃഥിരാജിന് മാത്രം വായിച്ചാല്‍ മതിയോ, പെട്ടെന്ന് സുഖം പ്രാപിക്കൂ, പോസ്റ്റ് ഇട്ടാല്‍ അതിനുള്ള മറുപടി തരണം അല്ലാതെ ചുമ്മാ തൂക്കി ഇട്ട് പോസ്റ്റു ഇടരുത് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചത്.

ദേശ്വിന്‍ പ്രേം ആണ് താര സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അടുത്തിടെ നടന്‍ ഫഹദ് ഫാസിലും സുരഭി ലക്ഷ്മിയും സംവിധായകന്‍ ദിലീഷ് പോത്തനും ചേര്‍ന്ന് സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കിയിരുന്നു. സമീര്‍ മൂവീസ് ബാനറില്‍ അന്റോണിയോ മോഷന്‍ പിക്ചേഴ്സിന്റേയും ഡൗണ്‍ ടൗണ്‍ പ്രൊഡക്ഷന്‍സിന്റേയും സഹകരണത്തോടെ സമര്‍ പിഎം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിതാര എന്ന കഥാപാത്രത്തെയാണ് അനുശ്രീ സിനിമയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തുന്ന 12ത് മാന്‍ എന്ന സിനിമയുടെ ഷൂട്ടിന് ശേഷമാണ് താരയുടെ സെറ്റില്‍ അനുശ്രീ ജോയിന്‍ ചെയ്തത്.

Related posts