ഇത് നമ്മുടെ അനുശ്രീ തന്നെയോ എന്ന് ആരാധകർ! വൈറലായി അനുശ്രീയുടെ ഫോട്ടോഷൂട്ട്!

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമയില്‍ എത്തിയ താരമാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് താരത്തിന് കൈ നിറയെ ചിത്രങ്ങള്‍ ആയിരുന്നു. പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി അനുശ്രീ മാറി.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പുതിയ ചിത്രങ്ങളും വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഈ ലോക്ക്ഡൗണ്‍ കാലത്തും അനുശ്രീ സോഷ്യല്‍ ലോകത്ത് സജീവമായിരുന്നു. താരം പങ്കുവെച്ച മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അനുശ്രീ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്. ഗ്ലാമറസ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് തന്റെ മേക്കോവറിലൂടെ അനുശ്രീ ആരാധകരെ ഞെട്ടിച്ചിരുന്നു. ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയും മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞും ഗ്ലാമര്‍ ചിത്രങ്ങളുമായി അനുശ്രീ എത്തിയിരുന്നു. നാടന്‍ പെണ്‍കുട്ടി എന്ന ഇമേജ് അനുശ്രീ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ പൊളിച്ചടുക്കുകയായിരുന്നു. മൈ സാന്റയാണ് അനുശ്രീയുടേത് ആയി ഒടുവില്‍ പുറത്തെത്തിയ ചിത്രം. കേശു ഈ വീടിന്റെ നാഥനാണ് അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

Related posts