മറ്റ് തൊഴിൽ ചെയ്യുന്നവർക്കൊന്നും ഇത്തരം വികാര വിചാരങ്ങൾ ഒന്നും ഇല്ലേ എന്ന് അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സ്വഭാവികാഭിനയമാണ് അനുശ്രീയെ ഇത്രത്തോളം ജനപ്രീയ ആക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ഡയമണ്ട് നെക്ലസ്സിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയും, ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമയും മധുര രാജയിലെ വാസന്തിയുമൊക്കെ ഏറെ ശ്രദ്ധനേടിയ അനുശ്രീ കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെ കുറിച്ച് പറയുകയാണ്.

ലാല്‍‌ ജോസ് സിനിമയില്‍ നായികയായി വന്ന ആളെന്ന നിലയില്‍ സിനിമയില്‍ എനിക്കൊരു ഗോഡ് ഫാദര്‍ ഉണ്ടായിരുന്നു. സിനിമയില്‍ നടിമാര്‍ അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടവരാണെന്നൊക്കെ ചിലര്‍ പറയുന്നത് പണ്ടൊക്കെ കേട്ടിട്ടുണ്ട്. ഏതെങ്കിലും കാലത്ത് അത് അങ്ങനെ ആയിരുന്നോ എന്നൊന്നും തനിക്ക് അറിയില്ല. ജീവിക്കാനുള്ള വഴിഎന്നതിനേക്കാള്‍ ഉപരി പാഷനായാണ് ഇന്ന് പലരും സിനിമയെ കാണുന്നത്. വിട്ടുവീഴ്ചകള്‍ സിനിമയില്‍ മാത്രമാണെന്നുള്ള മുന്‍ധാരണ എങ്ങനെയുണ്ടായി എന്ന് അറിയില്ല. മറ്റ് തൊഴില്‍ ചെയ്യുന്നവര്‍ക്കൊന്നും ഇത്തരം വികാര വിചാരങ്ങള്‍ ഒന്നും ഇല്ലേ എന്നും അനുശ്രീ ചോദിക്കുന്നു.

Related posts