എന്റെ പേരിൽ ഒരു റോഡ് തന്നെ ഉണ്ട്. അനുശ്രീയുടെ പോസ്റ്റ് വൈറലാകുന്നു.!

അനുശ്രീ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടിമാരിലൊരാളാണ്. താരം നിരവധി ചിത്രങ്ങളിലൂടെ നല്ല കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസിൽ ഇടം നേടിക്കഴിഞ്ഞു. അനുശ്രീ സോഷ്യൽ മീജിയകളിലും ഏറെ സജീവമാണ്. തന്റെ പുത്തൻ വിശേഷങ്ങളെല്ലാം താരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അനുശ്രീ അടുത്തിടെ പങ്കുവെച്ച മോഡേൺ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

അനുശ്രീ നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നടിമാരിൽ ഒരാളാണ്. അനുശ്രീ പങ്കുവെച്ച ഒരു അടിപൊളി ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. സ്വന്തമായി തന്റെ പേരിൽ ഒരു റോഡ് തന്നെ ഉണ്ട് എന്ന് പറയുകയാണ് അനുശ്രീ. അനുശ്രീ റോഡ് എന്ന് പേരുള്ള ഒരു സ്ഥലം കേരളത്തിലുണ്ട്. ഇക്കാര്യം അനുശ്രീ തന്നെയാണ് പറഞ്ഞത്. താരം അനുശ്രീ റോഡിനെ പരിചയപ്പെടുത്തിയത് മറ്റൊരാൾ പോസ്റ്റ് ചെയ്ത ചിത്രം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇട്ടുകൊണ്ടാണ്. ഇതിന്റെ കൂടെ പിന്നല്ല എന്ന ക്യാപ്‌ഷനും നൽകിയിട്ടുണ്ട്.

തന്റെ കാഴ്ചപ്പാടുകൾ മാറിയത് സിനിമയിൽ വന്നതിന് ശേഷമാണ് എന്ന് നേരത്തെ അനുശ്രീ പറഞ്ഞിരുന്നു. ചിലകാര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ സിനിമയിലെ ഈ എട്ടുവർഷങ്ങൾക്ക് സാധിച്ചിട്ടുണ്ട്. സിനിമയിലേക്ക് വന്നിരുന്നില്ലെങ്കിൽ ഒരു പക്ഷേ ജീവിതം ഇങ്ങനെയൊന്നുമാവില്ലായിരുന്നു. നമ്മുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് ജീവിക്കണമെന്ന് തന്നെ പഠിപ്പിച്ചത് സിനിമയാണ് എന്നും അനുശ്രീ മുൻപ്പ്രേ പറഞ്ഞിരുന്നു. പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാർക്കും നൽകേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് താൻ എന്നും അനുശ്രീ അഭിപ്രായപ്പെട്ടു.

Related posts