വിവാഹം എന്ന ചിന്തയിലേയ്‌ക്ക് കടന്നാല്‍ വലിയൊരുത്തരവാദിത്വം ഞാൻ തലിയിലെടുത്ത് വെയ്‌ക്കണം. തല്‍ക്കാലം അതിന് തയ്യാറല്ല! അനുശ്രീയുടെ വാക്കുകൾ വൈറലാകുന്നു!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സ്വഭാവികാഭിനയമാണ് അനുശ്രീയെ ഇത്രത്തോളം ജനപ്രീയ ആക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ഡയമണ്ട് നെക്ലസ്സിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് അനുശ്രി പറഞ്ഞവാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വിവാഹമെന്നത് വലിയ ഉത്തരവാദിത്വമുള്ള ഒരു കാര്യമായാണ് താൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാനുള്ള പദ്ധതികളിലേയ്‌ക്കൊന്നും തല്‍ക്കാലം എത്തിയിട്ടില്ല. വിവാഹം എന്ന ചിന്തയിലേയ്‌ക്ക് കടന്നാല്‍ വലിയൊരുത്തരവാദിത്വം ഞാൻ തലിയിലെടുത്ത് വെയ്‌ക്കണം. തല്‍ക്കാലം അതിന് തയ്യാറല്ലെന്നും അനുശ്രീ വ്യക്തമാക്കി’.

അനുശ്രീയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ പുറത്തുവരാറുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളെ എല്ലാം തമാശായായാണ് നടി എടുക്കാറുള്ളത്. അടുത്തിടെ ഗുരുതരമായ ആരോഗ്യപ്രശ്‌നം നേരിട്ട് ചികിത്സയിലായിരുന്നു അനുശ്രീ. കൈയിലെ ഒരു എല്ലിന് വളര്‍ച്ച കൂടിയതിനെ തുടര്‍ന്ന് സര്‍ജറി ചെയ്ത് പ്രശ്‌നം പരിഹിച്ച വിവരവും അനുശ്രീ അഭിമുഖത്തില്‍ പങ്കുവച്ചു.

Related posts