പ്രണയം ഉണ്ട്, ആ പ്രണയിക്കുന്ന ആളെ കല്യാണം കഴിക്കുമോ എന്ന് ചോദിച്ചാൽ ഞാൻ പേടിയ്ക്കും! അനുശ്രീ തുറന്ന് പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സ്വഭാവികാഭിനയമാണ് അനുശ്രീയെ ഇത്രത്തോളം ജനപ്രീയ ആക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ഡയമണ്ട് നെക്ലസ്സിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താരം മനസ്സ് തുറക്കുകയാണ്.


എവിടെ പോയാലും കല്യാണം കഴിക്കുന്നില്ലേ, കല്യാണം കഴിക്കാത്തത് എന്താണ് എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്. അപ്പോൾ എന്റെ ആങ്ങള പറയും, അയ്യോ വേണ്ട ഇവളെ ആർക്കും സഹിക്കാൻ പറ്റില്ല. ഇവൾ ഇവിടെ തന്നെ ഇരിക്കുന്നതായിരിയ്ക്കും നല്ലത് എന്ന്. അപ്പോൾ ഞാൻ പറയും ‘നീയാടാ മോനെ എന്റെ മൊതല്’ എന്ന് . കാരണം ഇത്രയധികം പെങ്ങളെ സപ്പോർട്ട് ചെയ്യുന്ന ഒരു ആങ്ങള ഉണ്ടായിരിക്കില്ല. കുറച്ച് കാലം കഴിയുമ്പോൾ ഒറ്റപ്പെടും, അതിന് മുൻപ് കല്യാണം കഴിക്കണം എന്ന ഉപദേശവുമായി ആരെങ്കിലും ഒക്കെ വരുമ്പോൾ തന്നെ ഞാൻ പറയും. ആ ഒരു പേടി എനിക്ക് ഒരിക്കലും ഇല്ല എന്ന്. എന്നെ ചുറ്റി അത്രയും സൗഹൃദങ്ങളുണ്ട്. അവർ ആരെങ്കിലും അപ്പോഴും എനിക്കൊരു സഹായവുമായി എത്താതിരിക്കില്ല. സൗഹൃദത്തിന് അത്രമാത്രം വില കൊടുക്കുന്ന ആളാണ് ഞാൻ. എന്നെ സംബന്ധിച്ച് കൂട്ടുകാരുമായി നിൽക്കാൻ പറ്റുന്ന ഒരു ബന്ധം ഉണ്ടെങ്കിൽ അതാണ് പ്രണയം. ഞാൻ ആണ്, നീ പെണ്ണ്, നീ കാമുകൻ, ഞാൻ കാമുകി എന്നൊന്നും ഉള്ള വേർതിരിവില്ല. എനിക്കൊരു കാമുകൻ എന്ന് പറയുമ്പോൾ, എന്റെ സൗഹൃദ വലയത്തിനുള്ളിൽ ‘ഇന്നാ പിടിച്ചോ നിങ്ങളുടെ ചേട്ടൻ, അളിയൻ’ എന്ന് പറഞ്ഞ് പരിചയപ്പെടുത്തി കൊടുക്കാൻ പറ്റുന്ന ആളായിരിക്കണം. മാത്രമല്ല, പ്രണയം എന്ന് പറയുന്നത്, നമുക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ട് കൂടി കൂടി വരുന്ന ഒന്നായിരിക്കണം.

പ്രണയം ഉണ്ട്, ആ പ്രണയിക്കുന്ന ആളെ കല്യാണം കഴിക്കുമോ എന്ന് ചോദിച്ചാൽ ഞാൻ പേടിയ്ക്കും. അവിടെയും പേടി, എനിക്ക് ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ കഴിയുമോ എന്നതിനെ ആലോചിച്ചായിരിയ്ക്കും. അതെന്താ അങ്ങിനെ, ഇതെന്താ ഇങ്ങനെ എന്നൊക്കെയുള്ള ചോദ്യം ചെയ്യലുകൾ ചിലപ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ല. അതിന് കാരണം എന്റെ അധോലോകം കൂടെയാണ്. കാരണം ഞാൻ എന്ത് ചെയ്താലും അവർ സപ്പോർട്ട് ആണ്. എനിക്ക് എന്റെ നെഗറ്റീവുകൾ അറിയാം. അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊക്കെ എന്നെ നിയന്ത്രിച്ചാൽ എനിക്ക് അത് സഹിക്കാൻ പറ്റില്ല. അങ്ങനെ ഇരിക്കുമ്പോൾ ഞാൻ അയാളെ തന്നെ കല്യാണം കഴിക്കുന്നു എന്ന് പറയുന്നത് എനിക്ക് പേടിയാണ്. മാത്രമല്ല, ഒരിക്കൽ ആ ബന്ധത്തിലേക്ക് പോയി കഴിഞ്ഞാൽ പിന്നെ വേണ്ട എന്ന് പറഞ്ഞ് തിരിച്ച് ഇറങ്ങി പോകരുന്നതിനോടും എനിക്ക് താത്പര്യം ഇല്ല.

 

Related posts