മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സ്വഭാവികാഭിനയമാണ് അനുശ്രീയെ ഇത്രത്തോളം ജനപ്രീയ ആക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ഡയമണ്ട് നെക്ലസ്സിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു.
ഇപ്പോളിതാ അനുശ്രിയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്, സിനിമാ നടി അല്ലായിരുന്നെങ്കിൽ കല്യാണം കഴിഞ്ഞ് രണ്ട് കൊച്ചുങ്ങളുമായി രാവിലെ എട്ടരയ്ക്ക് സ്കൂൾ ബസിൽ കയറ്റി വിട്ട് ഞാനവിടെ ഇരുന്നേനെ. ഒരു സംശയവും വേണ്ട. എന്റെ നാത്തൂൻ കുഞ്ഞിനെ നോക്കുന്നത് കണ്ടിട്ട് ഇത്രയൊക്കെ ക്ഷമ വേണമല്ലേ കുട്ടികളെയൊക്കെ നോക്കാൻ എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. സിനിമയിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഞാനങ്ങനെ തന്നെ പോയെനെ. പക്ഷെ ഇപ്പോൾ വേറൊരു ലൈഫ് സ്റ്റെെലും യാത്രകളും കൂട്ടുകാരും ഒക്കെ ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഭയക്കുന്നത്. നമ്മളുടെ സ്വാതന്ത്ര്യത്തിൽ നടക്കാൻ പറ്റുന്നു എന്നത് ഭയങ്കര സന്തോഷമാണ്. ഞാനെവിടെ പോവുന്നു എന്ത് ചെയ്യുന്നു എന്നത് ആരെയും ബോധ്യപ്പെടുത്തേണ്ട. കല്യാണത്തോടുള്ള പേടിയും അത് കാരണം ആണ്.
ഫേസ്ബുക്കിൽ പൊതുവേ ഫോട്ടോകൾ ഇടുന്നത് കുറവാണ്. പലപ്പോഴും മോശം കമന്റുകൾ വരാറുണ്ട്. കമന്റ് വായിച്ചാൽ വിഷമിക്കും. ദേഷ്യം വരുന്ന കമന്റ ആണെങ്കിൽ മറുപടി പറയാൻ പോവണം. ലോക്ഡൗണിന്റെ സമയത്ത് എന്റെ സഹോദരൻ എന്റെ മുടി സ്പാ ക്രീം ഇട്ട് തരുന്ന ഒരു ഫോട്ടോ ഇട്ടിരുന്നു. ഞാൻ ഭയങ്കര ഇഷ്ടം തോന്നി ഇട്ട ഫോട്ടോ ആണത്. അതിന്റെ ന്യൂസ് ഫീഡിൽ വന്ന കമന്റ് ബ്രദർ തന്നെ എനിക്ക് അയച്ച് തന്നു, അണ്ണനും താഴത്തെ കമന്റുകൾ വായിച്ചില്ല. ഞാൻ നോക്കിയപ്പോൾ ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ ആങ്ങള എണ്ണയിട്ട് കൊടുത്തിരിക്കുകയാണ്, പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കാൻ നാണമില്ലേ തുടങ്ങിയ കമന്റുകൾ വന്നു. കുറേ കമന്റുകൾ വന്നപ്പോൾ അപ്പോൾ തന്നെ ലൈവിൽ വന്ന് മറുപടി നൽകുകയായിരുന്നെന്നും അനുശ്രീ പറഞ്ഞു. തന്റെ അച്ഛനെയും അമ്മയെയും ചേട്ടനെയും തൊട്ട് കഴിഞ്ഞാൽ പെട്ടെന്ന് തന്നെ പ്രതികരിക്കുമെന്നും അനുശ്രീ പറഞ്ഞു.