ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന് പിന്നീട് സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമായി മാറിയ താരമാണ് താരമാണ് അനുശ്രീ. പ്രേക്ഷക ശ്രദ്ധനേടിയ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്ത താരം കഴിഞ്ഞ ദിവസം വിവാഹിതയായി. എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാൻ വിഷ്ണുവാണ് അനുശ്രീയുടെ ഭർത്താവ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതർ ആയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആൺകുഞ്ഞിനാണ് ജൻമം നൽകിയത്. കുഞ്ഞിനും ഭർത്താവിന്റെയും കൂടെയുള്ള ചിത്രങ്ങൾ എല്ലാം താരം പങ്കു വെച്ചിരുന്നു. തന്റെ കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങിൽ തന്റെ ഭർത്താവ് വിഷ്ണു ഉണ്ടായിരുന്നില്ല. പകരം തന്റെ അച്ഛനായിരുന്നു നൂല് കെട്ടിയത്.
ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ എത്തിയ അനുശ്രീ എന്താണ് വിഷ്ണുവിനും തനിയ്ക്കും ഇടയിൽ സംഭവിച്ചത് എന്നും പറയുകയാണ് അനുശ്രി, അമ്മയുടെ കണ്ണ് വെട്ടിച്ച് ആണ് ലൊക്കേഷനിൽ വച്ച് അസിസ്റ്റന്റ് ക്യാമറമാനായ വിഷ്ണുവിനെ പ്രണയിച്ചത്. ആദ്യം പ്രണയം പറഞ്ഞപ്പോൾ നിരസിച്ചിരുന്നു. പിന്നീട് വിഷ്ണുവിന് ഒരു അപകടം സംഭവിച്ചപ്പോഴാണ് സിംപതി ഉണ്ടായത്. പിന്നെ അത് പ്രണയമായി. ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ വിഷ്ണുവുമായി പ്രണയത്തിലാണ് എന്ന് അമ്മയോട് പറഞ്ഞിരുന്നു. അമ്മ ശക്തമായി എതിർത്തു. എന്റെ ഫോൺ വാങ്ങി വച്ചു. അമ്മയോട് പറഞ്ഞ് തന്നെയാണ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി വിവാഹം ചെയ്തത്. വിവാഹ ശേഷം ഞങ്ങൾ വാടക വീട്ടിലേക്ക് മാറി. അപ്പോഴേക്കും കൊവിഡും വന്ന് ലോക്ക്ഡൗണായി. സാമ്പത്തികമായി ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി. ഞാൻ സമ്പാദിച്ച എന്റെ സ്വർണവും കാറും എല്ലാം എടുത്തിട്ടാണ് ഞാൻ പോയത്. വണ്ടിയുടെ ഇഎംഐയും വാടകയും ഒന്നും താങ്ങാൻ പറ്റാതെയായി. വിഷ്ണുവിനു എനിക്കും വർക്ക് ഇല്ല. എന്റെ ഗോൾഡ് എല്ലാ പണയം വച്ചു. അത് എല്ലാം ലേലത്തിൽ പോയി. ഒരിക്കൽ വിഷ്ണുവിന്റെ അമ്മ വന്നപ്പോൾ പറഞ്ഞു, ‘ചുരുങ്ങിയത് ഒരു മൂന്ന് സെന്റ് സ്ഥലമെങ്കിലു ഉള്ള പെണ്ണിനെ അവനെ കൊണ്ട് വിവാഹം ചെയ്യിപ്പിക്കാനായിരുന്നു എന്റെ ആഗ്രഹം എന്ന്’ പക്ഷെ എനിക്ക് അതിൽ കൂടുതൽ സ്വത്ത് എന്റെ അച്ഛനും അമ്മയും ചേർത്ത് വച്ചിട്ടുണ്ട് എന്ന് ഞാൻ അവരോട് പറഞ്ഞില്ല.
എനിക്കും വിഷ്ണുവിനും ഇടയിൽ വലിയ പ്രശ്‌നങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. പ്രസവത്തിന് വേണ്ടി അമ്മ എന്നെ കൂട്ടി കൊണ്ടു വന്നത് വരെയും ഞങ്ങൾ ഒരുമിച്ച് തന്നെയായിരുന്നു. പ്രസവം വരെ എന്റെ വീട്ടിൽ എനിക്കൊപ്പം നിന്നു. പിന്നെ പ്രസവിച്ച വീട്ടിൽ ഭർത്താക്കന്മാർ നിൽക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് വിഷ്ണു തന്നെയാണ് പോയത്. അതിന് ശേഷം ഞങ്ങളുടെ ഫോൺ കമ്യൂണിക്കേഷൻ കുറഞ്ഞു. എനിക്ക് പോസ്റ്റ്പാർട്ടിത്തിന്റെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഫോൺ വിളിക്കാനും സംസാരിക്കാനും ഒന്നും പറ്റിയില്ല. വല്ലാത്ത മൂഡ്‌സ്വിങ്‌സും. വിഷ്ണു വിളിച്ചാൽ കുഞ്ഞിനെ കാണാനാണ് എന്ന് കരുതി ഞാൻ കുഞ്ഞിനെ കാണിച്ചു കൊടുക്കും. ഞങ്ങൾ തമ്മിലുള്ള സംസാരം കുറഞ്ഞു. നൂല് കെട്ടിന്റെ കാര്യം വിഷ്ണുവിനോട് പറഞ്ഞിരുന്നില്ല. അമ്മ തന്നെ വിളിക്കണം എന്ന് വിഷ്ണു വാശി പിടിച്ചു. അമ്മ വിളിക്കില്ല, വിഷ്ണു വരണം എന്ന് ഞാൻ പറഞ്ഞു. മാത്രവുമല്ല, അന്നത്തെ ദിവസം വിഷ്ണുവിന് വർക്കും ഉണ്ടായിരുന്നു. അതുകൊണ്ട് വന്നില്ല. ചുരുക്കത്തിൽ ഇപ്പോൾ എന്താണ് നിങ്ങളുടെ അവസ്ഥ എന്ന് ശ്രീകണ്ഠൻ നായർ ചോദിച്ചപ്പോൾ, ഞങ്ങൾ ചിലപ്പോൾ പിരിഞ്ഞേക്കും, ചിലപ്പോൾ വീണ്ടും ഒന്നിച്ചേക്കും. അതിനെ കുറിച്ച് ഒന്നും ഇപ്പോൾ പറയാനാവില്ല. ഞങ്ങളുടെ ഭാവി തീരുമാനത്തെ ആശ്രയിച്ചാണ് അത്. ഫോൺ വിളിയും സംസാരവും ഒക്കെയിണ്ട്. പക്ഷെ ചെറിയ ചില പ്രശ്‌നങ്ങളും ഉണ്ട്. ഞാനും വിഷ്ണുവും തമ്മിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ട് എങ്കിൽ അത് ഞങ്ങൾ തീർക്കും. അതിനിടയിൽ കുഞ്ഞിനെ വലിച്ചിട്ടത് എനിക്ക് സഹിച്ചില്ല. ആ സാഹചര്യത്തിലാണ് വിവാഹ മോചനത്തെ കുറിച്ച് പരമാർശിച്ചുകൊണ്ടുള്ള പോസ്റ്റ് ഞാൻ പങ്കുവച്ചത്. വിവാഹ മോചിതരായി എങ്കിൽ തന്നെ അത് തെറ്റല്ല, വിവാഹം മോചനം കൊണ്ട് ആരും മരിച്ച് പോയിട്ടില്ല എന്നൊക്കെയായിരുന്നു പോസ്റ്റ്. അത് കണ്ട് വിഷ്ണു വിളിച്ചു. എന്നോട് എന്തെങ്കിലും പറയാനുണ്ട് എങ്കിൽ എന്നെ വിളിച്ച് പറഞ്ഞാൽ മതി, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചു. വിഷ്ണു പറഞ്ഞിട്ട് തന്നെയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്.