അനു സിത്താര ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ്. അഭിനയിക്കുന്ന ഒട്ടുമിക്ക കഥാപാത്രങ്ങളിലും താരം നാടൻ പെൺകുട്ടിയായെത്തുന്നതുകൊണ്ട് ഏറെ ആരാധകരും അനുവിന് ഉണ്ട്. താരം ഇതിനോടകംതന്നെ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ യുവനായകന്മാരോടൊപ്പം അഭിനയിച്ചു കഴിഞ്ഞു. അനു അഭിനയത്തിലേക്ക് കടന്നുവരുന്നത് വിവാഹിതയായ ശേഷമാണ്. 2015 ൽ ആണ് ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ അനുസിത്താര പ്രണയവിവാഹം ചെയ്തത്. താരം മുൻനിര നായികമാരിൽ ഒരാളായി മാറിയത് ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെയാണ്. അനു സിനിമരംഗത്ത് അരങ്ങേറ്റം കുറിച്ചത് പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ്. താരം അഭിനയത്തോടൊപ്പംതന്നെ നൃത്തവും പാഷനായി കൊണ്ട് നടക്കുകയാണ്. പ്രേക്ഷകർക്ക് അനുവിനെ താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ വലിയ ഇഷ്ടമാണ്.
അനു സിത്താര എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള വിശേഷങ്ങളാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. അനു സിത്താരയോട് ഷൂട്ടിങ്ങ് സൈറ്റിൽ വഴക്കിടാറുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് താരം നൽകിയ മറുപടി. എന്നാൽ ദേഷ്യപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അനു പറഞ്ഞു. ഒന്ന് രണ്ട് തവണ അത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പക്ഷെ വഴക്ക് എന്നല്ല ചീത്ത പറഞ്ഞിട്ടുണ്ടെന്ന് അതിനെ പറയാം എന്നാണ് അനു പ്രതികരിച്ചത്. അത് എന്തിനു വേണ്ടിയായിരുന്നു എന്നും എംജി ശ്രീകുമാർ ചോദിച്ചു. ചില സമയത്ത് ഫുഡ് വരാത്തതിന്റെ പേരിലൊക്കെയാണ്. ചോറും മീൻ കറിയുമാണ് തനിക്ക് ഇഷ്ടം. പക്ഷെ ഇപ്പോൾ ചോറ് കുറച്ചിരിക്കുകയാണ്. തടി കുറയ്ക്കണമെന്ന് തോന്നി എന്നായിരുന്നു അനു പറഞ്ഞ മറുപടി. കൂടാതെ പോലീസ് ആകണമെന്നുണ്ടായിരുന്നു എന്നും വണ്ടിയിൽ പോകുമ്പോൾ വഴക്ക് കാണുമ്പോൾ ഇറങ്ങി ചെന്ന് ഇടപെട്ട് പരിഹരിക്കണമെന്ന് തോന്നിയിട്ടുണ്ട് എന്നും താരം പരിപാടിയിൽ പറഞ്ഞു.