വീട്ടിൽ നട്ടുവളർത്തിയ തണ്ണീർമത്തന്റെ വിളവെടുത്ത് അനുസിത്താര, വീഡിയോ വൈറൽ

വീട്ടിലെ കൃഷിയിടത്തില്‍ വിളഞ്ഞ തണ്ണീര്‍മത്തന്‍ വിളവെടുത്ത് അനുസിത്താര. താരം തന്നെയാണ് വിളവെടുപ്പിന്റെ ദൃശ്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. പ്ലാസിറ്റിക് കവറില്‍ പൊതിഞ്ഞിട്ടിരിക്കുകയായിരുന്ന തണ്ണിമത്തന്‍ ചെടിയില്‍ നിന്ന് മുറിച്ചെടുത്ത് അടുക്കളയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് മുറിച്ച്‌ രുചിനോക്കുന്നതും കാണാം. ചുവന്ന തണ്ണീര്‍മത്തന്‍ കണ്ടപ്പോഴുള്ള താരത്തിന്റെ സന്തോഷവും ആരാധകരുടെ മനം കീഴടക്കുന്നതാണ്.

വലിയ തണ്ണീര്‍മത്തനാണ് താരത്തിന്റെ വീട്ടിലുണ്ടായത്. വീടിന്റെ പുറകു വശത്താണ് തണ്ണീര്‍മത്തന്‍ വളരുന്നത്. കടയില്‍ നിന്നു മേടിച്ച തണ്ണിമത്തന്റെ വിത്തിട്ട് തനിയെ മുളച്ചതാണിതെന്ന് നടി മുമ്ബ് പറഞ്ഞിരുന്നു. വിളവെടുപ്പ് വിഡിയോ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. നിരവധി പേരാണ് താരത്തിന്റെ കൃഷിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

കൂടാതെ നിരവധി താരങ്ങളും കമന്റുമായി എത്തി. ‘എനിക്കും വേണം അനു ചേച്ചി’ എന്നാണ് നടി പ്രാചിയുടെ കമന്റ്. ‘ഇങ്ങോട്ടേക്ക് വരൂ’ എന്നാണ് താരം മറുപടി നല്‍കിയത്. നടിയുടെ വീട്ടില്‍ വിപുലമായ രീതിയിലുള്ള ഓര്‍ഗാനിക് കൃഷി നടത്തുന്നുണ്ട്. ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്ബഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്ബ, മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുന്‍ ഭാഗത്ത് നട്ടുവളര്‍ത്തുന്നത്. ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്ബഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്ബ, മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുന്‍ ഭാഗത്ത് നട്ടുവളര്‍ത്തുന്നത്.നിലക്കട, ചീര, പയര്‍ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.

 

https://www.instagram.com/p/CI7tePsADvX/?utm_source=ig_embed&utm_campaign=embed_video_watch_again

Related posts