പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ താരമാണ് അനുസിതാര. പിന്നീട് ഒമർ ലുലു ചിത്രം ഹാപ്പി വെഡിങ്ങിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു. രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ അങ്ങനെ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾചെയ്ത് മലയാളസിനിമയിലെ മുൻ നിര നായികയായി തന്റെ സ്ഥാനം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ തരാം തന്റെ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചു തുറന്ന് പറഞ്ഞിരിക്കുകയാണ്.
തനിക്ക് പൊരുത്തപ്പെടാനാവുന്ന സിനിമകളെ താന്‍ ചെയ്യുകയുള്ളൂവെന്നാണ് താരം പറയുന്നത്. ആദ്യംമുതലേ തനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ധരിക്കാറുള്ളു. അങ്ങനെ ചേരാത്ത ഒരു വേഷമിട്ട് അഭിനയിക്കുമ്ബോള്‍ ഒട്ടും കംഫര്‍ട്ടബിളായിരിക്കില്ലെന്നും താരം പറയുന്നു. പെര്‍ഫോമന്‍സിനെയും സെറ്റിലെ അന്തരീക്ഷത്തെയുമെല്ലാം അത് ബാധിക്കും. കോസ്റ്റ്യുംസിന്റെ കാര്യത്തില്‍ വാശി പിടിക്കാറില്ല. പറ്റില്ലെങ്കില്‍ ചെയ്യില്ലാന്നേ പറയാറുള്ളൂ. മാമാങ്കം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ കോസ്റ്റ്യുംസിന്റെ കാര്യത്തില്‍ ഒരാശയക്കുഴപ്പം വന്നപ്പോള്‍ അത് തുറന്നു പറഞ്ഞു. കോസ്റ്റ്യൂം ടീം ആ പ്രശ്‌നം മാനേജ് ചെയ്തു തന്നുവെന്നും അനു സിത്താര പറയുന്നു.