അനു സിത്താര ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ്. അഭിനയിക്കുന്ന ഒട്ടുമിക്ക കഥാപാത്രങ്ങളിലും താരം നാടൻ പെൺകുട്ടിയായെത്തുന്നതുകൊണ്ട് ഏറെ ആരാധകരും അനുവിന് ഉണ്ട്. താരം ഇതിനോടകംതന്നെ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ യുവനായകന്മാരോടൊപ്പം അഭിനയിച്ചു കഴിഞ്ഞു. അനു അഭിനയത്തിലേക്ക് കടന്നുവരുന്നത് വിവാഹിതയായ ശേഷമാണ്. 2015 ൽ ആണ് ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ അനുസിത്താര പ്രണയവിവാഹം ചെയ്തത്. താരം മുൻനിര നായികമാരിൽ ഒരാളായി മാറിയത് ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെയാണ്. അനു സിനിമരംഗത്ത് അരങ്ങേറ്റം കുറിച്ചത് പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ്. താരം അഭിനയത്തോടൊപ്പംതന്നെ നൃത്തവും പാഷനായി കൊണ്ട് നടക്കുകയാണ്. പ്രേക്ഷകർക്ക് അനുവിനെ താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ വലിയ ഇഷ്ടമാണ്.
സിനിമാ ജീവിതത്തിൽ ഇതുവരെ ഇടവേള വന്നതായി തനിക്ക് തോന്നിയിട്ടില്ലെന്ന് അനു സിത്താര. സിനിമകളിലൊക്കെ താൻ അഭിനയിക്കുന്നുണ്ടെന്നും എന്നാൽ റിലീസ് ചെയ്യാൻ വൈകുന്നതാണെന്നും നടി പറഞ്ഞു. സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ തിരക്കഥ എനിക്ക് ഇഷ്ടപ്പെടുക എന്നതാണ് പ്രധാന കാര്യം. ആ കഥാപാത്രം ഞാൻ ചെയ്താൽ നന്നാകുമോ എനിക്ക് ചേരുമോ എന്നൊക്കെ ചിന്തിക്കാറുണ്ട്. എനിക്ക് ആത്മവിശ്വാസം തോന്നുമ്പോഴാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത്. ഞാൻ ചെയ്താൽ നന്നാകുമോ എന്ന് ചെറിയ സംശയം തോന്നിയാൽ പോലും ഞാൻ അത് ചെയ്യില്ല എന്ന് പറയും. ഞാൻ ചെയ്തിട്ടുള്ളതിൽ മനസ്സിനോട് ഏറ്റവും ചേർത്ത് നിർത്തുന്നത് ‘രാമന്റെ ഏദൻ തോട്ടത്തി’ലെ മാലിനി എന്ന കഥാപാത്രത്തെയാണ്.
അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ‘സന്തോഷം’ ആണ് അനു അഭിനയിച്ച് പുറത്തിറങ്ങിയ പുതിയ ചിത്രം. മീസ്-എൻ-സീൻ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അമിത് ചക്കാലക്കൽ, അനു സിത്താര, കലാഭവൻ ഷാജോൺ, ഡോക്ടർ സുനീർ, മല്ലിക സുകുമാരൻ, ആശ അരവിന്ദ്, ബേബി ലക്ഷ്മി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു.