പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ആണ് സിതാര. ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് താരം. അഭിനയിക്കുന്ന കഥാപാത്രങ്ങളിൽ അധികവും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ് തുടങ്ങിയ മുൻനിര നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അനു വിവാഹിതയായ ശേഷമാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോഴിതാ എല്ലാ നടന്മാരോടും ഇഷ്ടം ഉണ്ടെങ്കിലും താനൊരു മമ്മൂക്കാ ഫാൻ ആണെന്നാണ് അനു സിത്താര പറഞ്ഞത്. മമ്മൂക്കയോടുള്ള ആരാധന ഇപ്പോൾ തുടങ്ങിയതല്ല ചെറുപ്പത്തിലേ തനിക്കുണ്ടെന്നാണ്’ നടി പറയുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, കഥ പറയുമ്പോൾ സിനിമ കണ്ടപ്പോഴൊക്കെ അദ്ദേഹം എന്റെ അടുത്തൂടെ വന്ന് പോയത് പോലെ തോന്നി. അന്ന് സിനിമയിലെത്തുമെന്ന് ഞാൻ പോലും കരുതിയില്ല. അദ്ദേഹത്തെ ദൂരെ നിന്ന് ഒന്ന് കണ്ടാൽ മതിയെന്ന് മാത്രമായിരുന്നു അന്നത്തെ സ്വപ്നം. കല്യാണം കഴിഞ്ഞ് ഞാൻ വിഷ്ണുവേട്ടനോട് യാത്ര പോണമെന്നോ ഒന്നും പറഞ്ഞിട്ടില്ല. അന്ന് പറഞ്ഞ ഒരെയൊരു ആഗ്രഹം ദൂരെ നിന്നാണെങ്കിലും മമ്മൂക്കയെ ഒന്ന് കാണിച്ച് തരണം എന്നാണ്. ഇമേജിനെ കുറിച്ച് ഉറപ്പായും പേടി ഉണ്ട്. അത് മോശമാകുന്നത് ഓർത്തുള്ള ഭയം പലർക്കും ഉണ്ടാകും. ആ കൂട്ടത്തിലാണ് ഞാനും. പക്ഷേ അമിതാമായ പേടിയില്ല. അതുകൊണ്ട് കൃതിമമായി ഇമേജ് ഉണ്ടാക്കാനൊന്നും ശ്രമിക്കാറില്ല. പൊതു സ്ഥലത്ത് പോകുമ്പോൾ പേടിയുണ്ട്. പ്രത്യേകിച്ച് നമ്മൾ എന്ത് ചെയ്യുന്നു എന്ന് നോക്കി സോഷ്യൽ മീഡിയ നിൽക്കുന്ന ഈ കാലത്ത്.
അതുകൊണ്ട് തന്റെ ഇമേജിനെ ബാധിക്കുന്ന കമന്റുകൾ കാണുമ്പോൾ മറുപടി കൊടുക്കാറുണ്ട്. കഴിയുന്നതും മിണ്ടാതിരിക്കാനും ശ്രമിക്കും. ക്ഷമ കൈവിട്ട് പോയാൽ മറുപടി കൊടുത്തല്ലേ പറ്റൂ. ജീവിതം പ്ലാൻ ചെയ്ത് പോകാത്തത് കൊണ്ട് തന്റെ ജീവിതത്തിൽ എത്തി ചേർന്നതൊന്നും നേരത്തെ പ്ലാൻ ചെയ്തത് ആയിരുന്നില്ല. ജീവിതത്തിൽ പോസിറ്റീവ് ആയി ഇരിക്കാൻ എല്ലാവരും പറയും. പക്ഷേ അത് എത്ര പേർക്ക് സാധിക്കുമെന്ന് അറിയില്ല. എന്റെ ജീവിതത്തിൽ പലപ്പോഴും വിഷമങ്ങൾ ഉണ്ടാവാറുണ്ട്. അതിനൊക്കെ എവിടെങ്കിലും വെച്ച് പോസ്റ്റീവ് കാര്യങ്ങൾ ദൈവം തരുമെന്ന വിശ്വാസം തനിക്കുണ്ട്. എവിടെ ആണെങ്കിലും ചിരിക്കാൻ മടി കാണിക്കാറില്ലെന്നത് പോലെ കരയാനും പ്രത്യേകമായൊരു സാഹചര്യം ഉണ്ട്.