അനുശ്രീ മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നടിമാരിലൊരാളാണ്. ശാലീന സുന്ദരിയായി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അനുശ്രീ സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. നടി പലപ്പോഴും പുതിയ വിശേഷങ്ങളും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. നടി സോഷ്യൽ മീഡിയയിൽ അടുത്തിടെ പങ്കുവെച്ച മോഡേൺ വേഷത്തിൽ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ വിമർശനത്തിനും വഴിയൊരുക്കിയിരുന്നു.
അനുശ്രീ, നാടൻ വേഷങ്ങളും മോഡേൺ രീതികളും ഒരുപോലെ ഇണങ്ങുന്ന നടിമാരിൽ ഒരാളാണ്. താരം ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. അനുശ്രീ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. കോഴിക്കോട് പാളയം മാർക്കറ്റിൽ വച്ച് നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുശ്രീ ഏറ്റവും അടുത്ത് ഷെയർ ചെയ്തിരിക്കുന്നത്. പാളയം മാർക്കറ്റിലും സ്ഥിതിഗതികൾ പഴയ പോലെയാകും എന്ന് പ്രത്യാശയുണ്ടെന്ന് പോസ്റ്റിൽ പറയുന്നുണ്ട്. മാസ്ക്ക് ധരിക്കാതെയുള്ള ഫോട്ടോകൾക്ക് താഴെ മോശം കമന്റുകൾ വന്നപ്പോൾ അനുശ്രി ഫോട്ടോ നീക്കം ചെയ്തു
ഇത് വളരെക്കാലം മുൻപ് എടുത്ത ഒരു ചിത്രമാണ് എന്ന് അനുശ്രീ പറയുന്നുണ്ടെങ്കിലും ആരാധകർ അത് മാനിക്കുന്നില്ല. ചിത്രങ്ങളിൽ നിങ്ങൾ സുന്ദരിയായി കാണപ്പെടുന്നു. പക്ഷേ മാസ്ക് ഇല്ലാതെ ഇത്രയധികം ആളുകൾക്ക് നടുവിൽ നിൽക്കാമോ? ഒരു സെലിബ്രിറ്റി ആയത് കൊണ്ട് തന്നെ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതല്ലേ നിങ്ങൾ? നിങ്ങളുടെ ഫോളേവേഴ്സിനെ നിങ്ങൾ സ്വാധീനിക്കുന്നുവെന്ന കാര്യം മറക്കരുത്. ക്ഷമിക്കണം, ഇത് എന്നെ നിരാശപ്പെടുത്തുന്നെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്