കൊവിഡ് രണ്ടാം തരംഗം നമ്മുടെ രാജ്യത്തും . മരണ സംഘ്യ ഉയരുന്നത് ആളുകളില്‍ ഭീതിയുളവാക്കുന്നു. പ്രിയപ്പെട്ടവരും വേണ്ടപ്പെട്ടവരും കൊവിഡിന് ഇരയായ കാഴ്ച നിസ്സഹായരായി നെടുവീര്‍പ്പിടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാതെ ബാക്കിയുള്ളവർക്ക് കണ്ടു നിൽക്കാനല്ലാതെ മറ്റൊന്നിനും സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം പേരും മാനസിക സമ്മര്‍ദ്ദം അനുഭവിയ്ക്കുന്നു എന്നും പല തരത്തിലുള്ള വിഷാദ രോഗത്തിലേക്ക് വീണു പോവുന്നു എന്നുമാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നത്.
ആരും നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് തകര്‍ക്കരുത് എന്നാണ് ഈ അവസരത്തില്‍ നടി അനുഷ്‌ക ഷെട്ടി പറയുന്നത്. കൊവിഡ് ഭീതിയിലും പോസിറ്റീവ് ആയിരിയ്ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള അനുഷ്‌കയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാവുന്നു. പല അര്‍ത്ഥത്തിലും ശ്രമിച്ചുകൊണ്ടിരിയ്ക്കുന്ന കാലമാണിതെന്ന് താരം പറയുന്നു.
ഒരിക്കലും നഷ്ടപരിഹാരം നല്‍കി പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഓരോരുത്തരും അവരവരുടെ പരമാവധി ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഈ ദുഷിച്ച കാലത്ത് നിന്ന് കരകയറാന്‍ നമുക്കെല്ലാവര്‍ക്കും പരസ്പരം സഹായിക്കാം. ദയവും ചെയ്ത് കൊവിഡ് പ്രൊട്ടോക്കോളുകള്‍ പാലിക്കുക. വീട്ടില്‍ തന്നെ ഇരിയ്ക്കുക. സ്വയം ലോക്ക്ഡൗണില്‍ ഏര്‍പ്പെടുക. കുടുംബവുമായും സുഹൃത്തുക്കളുമായി സംസാരിക്കുക. ബന്ധം നിലനിര്‍ത്തുക. എല്ലാവര്‍ക്കും അവരുടെ വികാരങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കാന്‍ അറിയണം എന്നില്ല.
ഒന്ന് ശ്വാസമെടുത്ത്, ദിവസവും നല്ലത് എന്തെങ്കിലും ചിന്തിയ്ക്കുക. നമുക്ക് ചുറ്റുമുള്ള അവസ്ഥയെ മറികടക്കാന്‍ പോസിറ്റീവ് ആയി ചിന്തിക്കേണ്ടതുണ്ട്. നിങ്ങളെ കൊണ്ട് കഴിയുന്നത് പോലെ മറ്റുള്ളവരെ സഹായിക്കുക. നിങ്ങളുടെ പ്രാര്‍ത്ഥനയിലെങ്കിലും എല്ലാവരെയും ഉള്‍പ്പെടുത്തുക. ഈ നിമിഷം എന്ത് ചെയ്യാന്‍ കഴിയും എന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുക. നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച് ഊര്‍ജ്ജം ചെലവഴിക്കരുത്. മനുഷ്യശക്തി ഉപയോഗിച്ച് നമുക്ക് ഒരുമിച്ച് ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിയ്ക്കും എന്നാണ് അനുഷ്‌ക ഷെട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.