ഗർഭകാല ചിത്രങ്ങൾ പങ്കുവെച്ച് അനുഷ്ക, കോവിഡ് കാലം തനിക്ക് അനുഗ്രഹം ആയിരുന്നുവെന്ന് താരം

കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ് നടി അനുഷ്‌ക ശര്‍മയും ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാടകനുമായ വിരാട് കോഹ്ലിയും. ഇപ്പോള്‍ വോഗ് മാഗസിന് വേണ്ടി അനുഷ്‌ക നടത്തിയ ഫോട്ടോഷൂട്ട് ആണ് വൈറല്‍ ആവുന്നത്.  വ്യത്യസ്ത ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഷര്‍ട്ടും ലോങ് ജാക്കറ്റും ലോ​ങ് ഫ്രോക്കുമെല്ലാം അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്. വോഗിന്റെ 2021 ജനുവരി എഡിഷന് വേണ്ടിയാണ് അനുഷ്‌ക ഫോട്ടോഷൂട്ട് ചെയ്തത്. പുതിയ തുടക്കം എന്ന തലക്കെട്ടോടെയാണ് അനുഷ്കയുടെ അഭിമുഖം എത്തുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് കൊഹ് ലിക്കൊപ്പമുള്ള ജീവിതത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം താരം പങ്കുവെക്കുന്നുണ്ട്.

കോവിഡ് കാലത്ത് ഗര്‍ഭിണി ആയതുകൊണ്ടുള്ള ആനുകൂല്യങ്ങള്‍ അനുഷ്‌ക പറയുന്നുണ്ട്. ഭര്‍ത്താവ് വിരാട് കോലിയുടെ സാന്നിധ്യമാണ് അതില്‍ എടുത്തു പറഞ്ഞിരിക്കുന്നത്. കൂടുതല്‍ സമയം ഒന്നിച്ച്‌ ചെലവഴിക്കാനായി. വീടിനകത്ത് തന്നെ ആയിരുന്നതിനാല്‍ ഗര്‍ഭിണിയാണെന്ന വിവരം ആരും അറിഞ്ഞില്ല. ഡോക്ടറുടെ ക്ലിനിക്കിലേക്ക് മാത്രമായിരുന്നു പോയിരുന്നത്. വഴിയില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപ്പോഴും ആരും തിരിച്ചറിഞ്ഞില്ല. ഇത്തരത്തില്‍ കോവിഡ് വിചിത്രമായ രീതിയില്‍ അനുഗ്രഹമായെന്ന് അനുഷ്‌ക പറഞ്ഞു.

ഈ ദിവസങ്ങളില്‍ കുട്ടിക്കു വേണ്ടിയുള്ള കാര്യങ്ങള്‍ തയാറാക്കുന്ന തിരക്കിലായിരുന്നു എന്നും അനുഷ്‌ക പറയുന്നു. ആണ്‍കുട്ടി നീലയും പെണ്‍കുട്ടി പിങ്കും നിറത്തിലുള്ള വസ്ത്രങ്ങളേ ധരിക്കാവൂ എന്ന് കരുതുന്നില്ല. കുട്ടിക്കു വേണ്ടി ഒരുക്കിയതില്‍ എല്ലാ നിറങ്ങളും ഉണ്ട്. ജനുവരിയിലാണ് പ്രസവം. അതിനുശേഷം മേയ് മാസത്തോടു കൂടി അഭിനയരംഗത്തേക്ക് തിരികെയെത്തുമെന്നും അനുഷ്‌ക വ്യക്തമാക്കി.

ആഗസ്റ്റിലാണ് വിരാട് കോലിയും അനുഷ്‌കയും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഗര്‍ഭിണിയായ അനുഷ്‌കയെ വിരാട് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. ‘ഞങ്ങളിനി മൂന്ന്, 2021 ജനുവരിയില്‍ വരും’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.

Related posts