പ്രേമത്തിലെ മേരി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. ഈ കഥാപാത്രം അവതരിപ്പിച്ചു മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരൻ. ചിത്രത്തിലെ അനുപമയുടെ റോൾ ഏറെശ്രദ്ധനേടുകയും ചെയ്തു. ചിത്രത്തിന്റെ തെലുഗു റീമേക്കിലും അനുപമ തന്നെയാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. പിന്നീട് താരം തെലുഗുവിൽ സജീവമായി മാറുകയായിരുന്നു. തെലുങ്കില്‍ ഒന്നിനു പിറകെ ഒന്നായി സിനിമകളുമായി തിരക്കിലാണ് താരം. 18 പേജസ് എന്ന ചിത്രമാണ് അടുത്തതായി അനുപമയുടെ റിലീസിങ് ചിത്രം.
ഇപ്പോള്‍ ഇതാ നായകന്‍ നിഖില്‍ സിദ്ധാര്‍ത്ഥ് അനുപമ പരമേശ്വരന് ഒപ്പമുള്ള ഒരു വീഡിയോ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുകയാണ്. 18 പേജസിന്റെ പോസ്റ്റര്‍ ഫോട്ടോഷൂട്ടിനായി നില്‍ക്കുമ്പോള്‍ അനുപമ ഡാന്‍സ് കളിക്കുന്നത് വീഡിയോയില്‍ കാണാം. ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സന്തോഷമുള്ള മനുഷ്യന്‍ എന്നാണ് അനുപമയെ കുറിച്ച് നിഖില്‍ ട്വിറ്ററില്‍ എഴുതിയത്.
എന്നാല്‍ ഷോട്ട് റെഡിയാവുമ്പോള്‍ പെട്ടന്ന് മുഖഭാവം മാറി, ഷൂട്ടിന് തയ്യാറാകുന്നത് കാണാം. നന്ദിനി എന്നാണ് 18 പേജസില്‍ അനുപമ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. എഴുതാന്‍ ആഗ്രഹിയ്ക്കുന്ന കഥാപാത്രമാണ് നന്ദിനി എന്ന സൂചന പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ അനുപമ നല്‍കിയിരുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എന്ന പ്രത്യേകതയും ഈ തെലുങ്ക് ചിത്രത്തിനുണ്ട്.
View this post on Instagram