സാരിയിൽ അതിസുന്ദരിയായി അനുപമ! പ്രേക്ഷകശ്രദ്ധ നേടി ചിത്രങ്ങൾ!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അനുപമ പരമേശ്വരന്‍. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരം തെലുങ്ക് ഉൾപ്പടെ തെന്നിന്ത്യൻ ഭാഷകളിൽ ഏറെ തിരക്കേറിയ താരമാണ്‌. സമൂഹ മാധ്യമങ്ങളിൽ അനുപമ ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ സാരി ഉടുത്തിട്ടുള്ള നടിയുടെ ചിത്രങ്ങളാണ് സൈബർ ലോകത്ത് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

അനുപമയുടെ ചിത്രത്തിന് താഴെ സഹപ്രവര്‍ത്തകരുടെയും ആരാധകരുടെയും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. 18 പേജസ് എന്ന തെലുങ്ക് ചിത്രത്തിലാണ് നിലവില്‍ അനുപമ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. പല്‍നതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില്‍ സിദ്ധാര്‍ത്ഥ് ആണ് നായകന്‍. തമിഴില്‍ തള്ളി പോകാതെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അനുപമ പൂര്‍ത്തിയാക്കി.

മലയാളത്തില്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ മാത്രമേ നടി ചെയ്തിട്ടുള്ളൂ. മലയാളികളെക്കാള്‍ അനുപമയ്ക്ക് ആരാധകരുള്ളത് തെലുങ്ക് സിനിമാ ലോകത്താണ്. തെലുങ്കിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് അനുപമ. 18 പേജസ് എന്ന ചിത്രത്തിലാണ് നിലവില്‍ നടി അഭിനയിച്ചു കൊണ്ടിരിയ്ക്കുന്നത്. തള്ളി പോകാതെ എന്ന തമിഴ് ചിത്രമാണ് അനുവിന്റെ അടുത്ത റിലീസ് ചെയ്യാനുള്ള ചിത്രം.

Related posts