പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വർ. മേരിയെന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. പിന്നീട് ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലും താരം നായികയായിരുന്നു.ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന ഷോർട് ഫിലിമിലും ചന്ദ്ര എന്ന ശക്തമായ നായികയെ അവതരിപ്പിച്ചു. നായിക എന്നതിലുപരി മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ താരം അസിസ്റ്റൻറ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയുമായുള്ള അനുപമയുടെ സൗഹൃദം വളരെയധികം ചർച്ചയായിട്ടുള്ളതാണ്. ഇവർ തമ്മിൽ വിവാഹിതരാകുന്നു എന്നുള്ള തരത്തിലാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്.
അനുപമ പരമേശ്വരനെയും ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും ചേർത്ത് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന വാർത്തകളെ തള്ളി അനുപമ മാതാവ് സുനിത പരമേശ്വരൻ. മറ്റൊരു തരത്തിലുള്ള ബന്ധവും ബുമ്രയുമായി തൽക്കാലം അനുപമയ്ക്കില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പലതവണയായി അനുപമയുടെ കല്യാണം തന്നെ കഴിഞ്ഞതല്ലേയെന്നു സുനിത ചോദിച്ചു. അനുപമയെക്കുറിച്ച് എല്ലാവരും മറന്നു തുടങ്ങുമ്പോൾ പുതിയ കഥകൾ വരും. വരട്ടെ. അതിനെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ.
മുൻപും പല കഥകളും അനുപമയെയും ബുമ്രയെയും ചേർത്തു ഇറങ്ങിയിരുന്നു. ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നത് ഇഷ്ടപ്പെടാത്തവർ ചേർന്നു പറയുന്ന കഥകളായേ ഇതിനെയൊക്കെ കാണുന്നുള്ളൂ. ഇരുവരും അങ്ങനെ കഥകൾ ഇറങ്ങിയതോടെ അൺഫോളോ ചെയ്തെന്നാണു തോന്നുന്നത് സുനിത പറഞ്ഞു. “തള്ളി പോകാതെയ്” ആണ് അനുപമയുടെതായി അടുത്തിറങ്ങാനുള്ള ചിത്രം.