അനുപമ പരമേശ്വരൻ ഒരുപാട് ആരാധകരുള്ള നടിയാണ്. പ്രേമം എന്ന മലയാളസിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയതെങ്കിലും ഇപ്പോൾ തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമായി അനുപമ മാറിക്കഴിഞ്ഞു. താരം സിനിമകളുമായി വളരെ അധികം തിരക്കിലാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനുപമ തന്റെ ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോള്‍ അനുപമ അഭിനയിക്കുന്നത് പലാനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന 18 പേജസ് എന്ന തെലുങ്ക് ചിത്രത്തിലാണ്. ഹൈദരബാദിൽ ഷൂട്ടിങ് നടക്കുന്ന ചിത്രത്തിൽ നിഖില്‍ സിദ്ധാർഥ് ആണ് നായകൻ. കാര്‍ത്തികേയ 2, റൗഡി ബോയ്‌സ് എന്നിവയാണ് അനുപമയുടെ മറ്റ് സിനിമകള്‍. നിലവില്‍ തെലുങ്കിലും തമിഴിലുമാണ് അനുപമ സജീവമായുള്ളത്. താരത്തിന്റെ തള്ളി പോകാതെ എന്ന തമിഴ് ചിത്രം ഇപ്പോൾ റിലീസിന് ഒരുങ്ങുകയാണ്. അതര്‍വ മുരളിയാണ് ചിത്രത്തിലെ നായകന്‍. തള്ളി പോകാതെ എന്ന ചിത്രം നിന്നു കോരി എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് റീമേക്ക് ആണ്.
സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കുമ്പോൾ നടിയുടെ പ്രണയ ജീവിതത്തെ കുറിച്ചായിരുന്നു ചില ആരാധകർ ചോദിച്ചത്. സത്യസന്ധമായ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അതെ, എനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നു എന്നും, എന്നാല്‍ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി എന്നും അനുപമ വ്യക്തമാക്കി.