മണിരത്നം സർ എന്നെ വിളിച്ചാൽ ദേ വരുന്നു , മുടി പോട്ടെ പുല്ല് എന്ന് പറഞ്ഞ് ഞാൻ പോവും. പക്ഷേ അന്ന് സംഭവിച്ചത് ഇങ്ങനെ! അനുപമ മനസ്സ് തുറക്കുന്നു!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അനുപമ പരമേശ്വരന്‍. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരം തെലുങ്ക് ഉൾപ്പടെ തെന്നിന്ത്യൻ ഭാഷകളിൽ ഏറെ തിരക്കേറിയ താരമാണ്‌. സമൂഹ മാധ്യമങ്ങളിൽ അനുപമ ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ തനിക്ക് വന്ന മാറ്റത്തെ കുറിച്ച് പറയുകയാണ് അനുപമ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പണ്ട് ജോൺ ബ്രിട്ടാസിന്റെ ഇന്റർവ്യൂവിൽ എന്റെ സുഹൃത്ത് ഒരു ചോദ്യം ചോദിച്ചിരുന്നു. മണിരത്നം സർ ഒരു സിനിമയിലേക്ക് വിളിക്കുകയാണ് പക്ഷേ അത് ചെയ്യണമെങ്കിൽ തല മൊട്ടയടിക്കണം. അന്ന് ഞാൻ പതിനെട്ട് വയസുള്ള ഒരു കുട്ടിയാണ്. എന്റെ മുടി മൊത്തം ഒറ്റയടിക്ക് മൊട്ടയടിക്കാനൊക്കെ പറഞ്ഞാൽ. ഞാൻ അന്ന് പറ്റില്ല എന്ന് പറഞ്ഞു.

പക്ഷേ ഇന്നത്തെ ഞാൻ പറയും മണിരത്നം സർ എന്നെ വിളിച്ചാൽ ദേ വരുന്നു , മുടി പോട്ടെ പുല്ല് എന്ന് പറഞ്ഞ് ഞാൻ പോവും. മുടി ഇന്ന് വരും നാളെ പോകും. സ്റ്റൈൽ മാറ്റാൻ പറ്റുമോ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. പ്രേമത്തിലെ ഫ്രിസി മുടി പിന്നെ ഞാൻ എവിടെയും ഉപയോഗിച്ചിട്ടില്ലെന്നും അനുപമ പറയുന്നു.

Related posts