ഇനി സിംഗിൾ അല്ല. പ്രണയം വെളുപ്പെടുത്തി അനുപമ!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരം തെലുങ്ക് ഉൾപ്പടെ തെന്നിന്ത്യൻ ഭാഷകളിൽ ഏറെ തിരക്കേറിയ താരമാണ്‌. സമൂഹ മാധ്യമങ്ങളിൽ അനുപമ ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് അനുപമയുടെ വാക്കുകളാണ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് നടി മനസ് തുറന്നത്. മാധ്യമങ്ങളുമായുള്ള സംഭാഷണത്തിനിടെ താൻ ഇനി സിംഗിൾ അല്ലെന്നും തനിക്ക് ഒരാളുമായി പ്രണയം ഉണ്ടെന്നും എന്നാൽ അത് വൺ സൈഡ് ആണെന്നും വ്യക്തമാക്കി.

തനിക്ക് പണ്ട് ഒരു പ്രണയം ഉണ്ടായിരുന്നതായി അനുപമ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. സത്യസന്ധമായ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന് ആരാധകർ സമൂഹമാധ്യമത്തിലൂടെ ചോദിച്ചപ്പോഴാണ് താരം അത് പറഞ്ഞത്. തനിക്കൊരു സത്യസന്ധമായ പ്രണയം ഉണ്ടായിരുന്നു എന്നും, എന്നാൽ സമീപകാലത്ത് ആ പ്രണയം ബ്രേക്ക് അപ്പ് ആയി എന്നും അനുപമ അന്ന് വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി അനുപമ പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ ആ വാർത്ത നടി നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് പ്രണയമുണ്ടെന്ന് അനുപമ പറഞ്ഞതോടെ അത് ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ.

അതെ സമയം, ഒരുപിടി നല്ല സിനിമകളാണ് താരത്തിന്റേതായി ഇനി പുറത്ത് വരാൻ ഇരിക്കുന്നത്. നിഖിൽ സിദ്ധാർത്ഥ് നായകനാവുന്ന ‘കാർത്തികേയ 2 ‘ ആണ് അനുപമയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഇത് കൂടാതെ നിഖിൽ തന്നെ നായകനാവുന്ന 18 പേജസ് എന്ന ചിത്രത്തിലും നായികയായി എത്തുന്നത് അനുപമയാണ്. ഇത് കൂടാതെ ഈ വർഷം പുറത്തിറങ്ങുന്ന ബട്ടർഫ്ളൈ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുപമയാണ്.

Related posts