അങ്ങനെ ഉള്ള ടീമുകളെ പണ്ടേ ഗൗനിക്കാറില്ല! പ്രേക്ഷകശ്രദ്ധ നേടി അനുപമയുടെ വാക്കുകൾ!

പ്രേമം എന്ന അൽഫോൺസ് പുത്രൻ നിവിൻ പോളി ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നു വന്ന താരമാണ് അനുപമ പരമേശ്വരൻ. മേരി എന്ന അനുപമയുടെ കഥാപാത്രത്തിന് അന്നും ഇന്നും ഏറെ ആരാധകരാണ് ഉള്ളത്. പ്രേമത്തിന് ശേഷം തന്റെ വളരെ ചുരുക്കം ചില മലയാള സിനിമകളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. എന്നാൽ തെലുഗുവിൽ അനുപമയ്‌ക്ക് നിരവധി ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്. നിരവിധി ചിത്രങ്ങളുമായി താരമെവിടെ തിരക്കിലാണ്. സിനിമയിലെന്ന പോലെ തന്നെ സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് താരം. നിരവധി ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ അനുപമ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ ഫോട്ടോകള്‍ക്ക് എതിരെയുള്ള സൈബര്‍ ആക്രമണം മൈന്‍ഡ് ചെയ്യാറില്ലെന്നും സദാചാരക്കാരുടെ കമന്റുകള്‍ ശ്രദ്ധിക്കാറില്ലെന്നും പറയുകയാണ് അനുപമ.

Anupama Parameswaran: Anupama Parameswaran announces her next Malayalam  project | Malayalam Movie News - Times of India

സോഷ്യല്‍ മീഡിയില്‍ ഒരിക്കല്‍ അനിയനുമായുള്ള ചിത്രം പങ്കുവച്ചപ്പോള്‍ ഒരാള്‍ ചെയ്ത മോശം കമന്റ് ആണ് തന്നെ ഏറ്റവും വിഷമപ്പെടുത്തിയതെന്നും അത്തരം സംസ്‌കാരം ഇല്ലാതെ പെരുമാറുന്നവരെ അപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യാറുണ്ടെന്നും താരം പറയുന്നു. അഭിനയത്തേക്കാള്‍ എഡി (അസിസ്റ്റന്റ് ഡയറക്ടര്‍) പണിയാണ് താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതെന്നും ആ ഒരു ജോലി ചെയ്യുമ്പോഴാണ് സിനിമയില്‍ പൂര്‍ണ്ണത തോന്നുന്നതെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ അനുപമ പറഞ്ഞു.

Actor Anupama Parameswaran showcases her artistic skills on Instagram | The  News Minute

അനുപമയുടെ വാക്കുകള്‍ ഇങ്ങനെ, ‘മോശമെന്ന് തോന്നുന്ന കമന്റ് ഡിലീറ്റ് ചെയ്യാറുണ്ട്. സംസ്‌കാരം ഇല്ലാത്ത നിലയില്‍ കമന്റ് ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുകയും ചെയ്യും. ഒരിക്കല്‍ എന്റെ അനിയനുമായി ഞാന്‍ ആഡ് ചെയ്ത ഫോട്ടോയ്ക്ക് വളരെ നിലവാരം താണതും, സംസ്‌കാരം ഇല്ലാത്തതുമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്തു. ആ വ്യക്തിയെയും ബ്ലോക്ക് ചെയ്തു. കമന്റ് ചെയ്യുന്ന സദാചാര ടീംസിനെ പണ്ടേ ഞാന്‍ ഗൗനിക്കാറില്ല’.

Related posts