അനുമോൾ മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ്. ചുരുക്കം സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ചെയ്തതൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരുപാട് ഹിറ്റുകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അനുമോൾ ഇപ്പോൾ നായികയാകുന്നത് സംസ്കൃത സിനിമയിലാണ്. ഈ വിവരം അനുമോൾ തന്നെയാണ് അറിയിച്ചത്. അനുമോൾ നായികയാകുന്നത് ടായ എന്ന സിനിമയിലാണ്. സിനിമയുടെ പേരിന്റെ അർഥം അവളാൽ എന്നാണ്.
ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ജി പ്രഭയാണ്. ജി പ്രഭ ആദ്യമായി സംവിധാനം ചെയ്തിട്ടുള്ളത് ഇഷ്ടി എന്ന സംസ്കൃത ചിത്രമാണ്. ടായയിൽ നെടുമുടി വേണുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലൻ ആണ്. സിനിമ ചിത്രീകരിച്ചിരിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ നമ്പൂതിരി സ്ത്രീകൾ നേരിടേണ്ടി വന്ന ചൂഷണത്തെ അടിസ്ഥാനമാക്കിയാണ്.