ബിനു അടിമാലി അനുമോളെ കുറിച്ച് പറഞ്ഞത് കേട്ടോ! കണ്ണുകൾ നിറഞ്ഞ് അനുമോൾ!

അനുമോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ്. നിരവധി പരമ്പരകളില്‍ തിളങ്ങിയ താരം പിന്നീട് സ്റ്റാര്‍ മാജിക് ഷോയിലെ സ്ഥിരം സാന്നിധ്യമായി മാറുകയായിരുന്നു. നിഷ്‌കളങ്കമായ സംസാരവും ചിരിയുമൊക്കെ അനുവിന് നിരവധി ആരാധകരെ നേടി കൊടുത്തിട്ടുണ്ട്. അടുത്തിടെയാണ് നടി പാടത്ത പൈങ്കിളിയിൽ നിന്നും പിന്മാറിയത്. സോഷ്യൽ മീഡിയകളിൽ നടി ഏറെ സജീവമാണ്. ഇപ്പോഴിതാ അനുമോളെക്കുറിച്ചുള്ള ബിനു അടിമാലിയുടെ വാക്കുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു

വാക്കുകളിങ്ങനെ, സ്റ്റാർ മാജിക്ക് ടീമിലുള്ളവർക്ക്, അവർക്കിടയിൽ തന്നെയുള്ള ആരായിട്ട് ജനിക്കാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോഴാണ് ഷിയാസും ബിനു അടിമാലിയും പറഞ്ഞത് അനുവിന്റെ പേരായിരുന്നു. പിന്നാലെ ഇരുവരും അവരവരുടേതായ കാരണങ്ങളും പറയുകയായിരുന്നു. തനിക്ക് അനുവായി ജനിച്ചാൽ മതി എന്ന് ഷിയാസ് പറഞ്ഞപ്പോൾ, മറ്റ് എല്ലാവരും ഷിയാസിനെയും അനുവിനെയും കളിയാക്കുന്നുണ്ട്. പക്ഷെ,’എനിക്ക് അനുവായിട്ട് ജനിച്ചാൽ മതി. കാരണം അനു ഭയങ്കര ഇന്നസെന്റ് ആണ്, ജെനുവിനാണ്. ഈ ഫ്ളോറിൽ ഞാൻ അനുവിനെ ജഡ്ജ് ചെയ്തത് അങ്ങിനെയാണ്’ എന്നായിരുന്നു ഷിയാസ് പറഞ്ഞ കാരണം. പിന്നീടാണ് ബിനു അടിമാലി അനവിന്റെ പേര് പറഞ്ഞത്. ടമാർ പഠാർ എന്ന പരിപാടി കാണുമ്പോൾ മുതൽ അനുവിനെ എല്ലാവരും കളിയാക്കുന്നതും വിഷമിപ്പിയ്ക്കുന്നതും കാണുമ്പോൾ തോന്നിയ ഒരിഷ്ടം ആണ് അനുവിനോട്. പിന്നീട് അനുവിനെ അടുത്ത് അറിഞ്ഞപ്പോൾ ആ ഇഷ്ടത്തിന് അപ്പുറം ഉള്ള വാത്സല്യവും അഭിമാനവും തോന്നിയെന്നാണ് ബിനു പറയുന്നത്.

അനുവിന്റെ പ്രയത്നം, അതൊരു പ്രയത്നം തന്നെയാണ്. ഈ ചെറു പ്രായത്തിൽ തന്നെ ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാതെ ഓടി നടന്ന് ഷോകൾ ചെയ്ത് സമ്പാദിയ്ക്കുന്ന കുട്ടിയാണ് അനുവെന്നാണ് ബിനു പറയുന്നത്. അനു നന്നായി കഷ്ടപ്പെട്ട്, നല്ല രീതിയിൽ അത്യാവശ്യം പൈസ ഉണ്ടാക്കിയിട്ടുണ്ടെന്നും ബിനു പറയുന്നു. അനുഎല്ലായിടത്തും ഓടി എത്തും, അതിനിടയിൽ ഡേറ്റ് ക്ലാഷ് ആയാൽ കരഞ്ഞ് ബഹളമുണ്ടാക്കി എല്ലാം ശരിയാക്കുമെന്നും ബിനു പറയുന്നുണ്ട്. സ്റ്റാർ മാജിക്കിന്റെ വേദിയിൽ മറ്റ് ആർട്ടിസ്റ്റുകൾ എല്ലാം നേരത്തെ എത്തിയാലും അനു അല്പം വൈകും. മറ്റ് വർക്കിന് എല്ലാം പോയി ഓടി കിതച്ച് ഇവിടെ എത്തിയാൽ, ഇവിടെ നിന്ന് അവളോട് ഉറക്കം തൂങ്ങി പോവും. എന്നാലും ക്യാമറ ഓൺ ചെയ്താൽ ഫുൾ പവർ ആണ്’ എന്നാണ് അനുവിനെക്കുറിച്ച് ബിനു പറയുന്നത്. അതേസമയം അനുവിനെക്കുറിച്ച് ബിനു അടിമാലി സംസാരിക്കുമ്പോൾ ക്യാമറയ്ക്ക് മുഖം കൊടുക്കാതെ തല താഴ്ത്തി നിന്ന് കരയുകയായിരുന്നു അനു.

Related posts